സമീക്ഷ യു.കെ സമ്മർഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

സമീക്ഷ യു.കെ സമ്മർഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

സമീക്ഷ യു.കെ സമ്മർഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി’ ഓണഗ്രാമം23’ഒക്ടോബർ 22 ന്ചെംസ്ഫോർഡിൽ .ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള ഓണ ഗ്രാമത്തിനുള്ള ഒരുക്കൾ പൂർത്തിയായി. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചേരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.UKയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകൾ അണി നിരക്കുന്ന വടംവലി മത്സരം,മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും ചേർത്തിണക്കി മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിരകളി മത്സരം, രുചിയൂറും കേരളീയ ഭക്ഷണങ്ങൾ നിറഞ്ഞ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഓണക്കളികളും സമ്മാനങ്ങളും, മനസ്സുനിറയാൻ നിരവധി കലാപരുപാടികൾ, ഒപ്പം ഈ ഓണക്കാലം ഒർമ്മയിലേക്ക് ഒപ്പിയെടുക്കാൻ ഒരു ഫോട്ടോ ബൂത്ത് അങ്ങനെ ഈ സമ്മർ ഫെസ്റ്റ് നിങ്ങൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാകും എന്ന കാര്യത്തിൽ സംശയമില്ല. സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് കഴിഞ്ഞ ഒരു മാസത്തിൽ ഏറെയായി ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുകയായിരുന്നു. യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ്ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

Add a Comment