![വയറെരിയുന്നവർക്ക് ആശ്വാസമേകി സമീക്ഷ ബോസ്റ്റൺ മുന്നോട്ട്.](https://www.sameekshauk.org/wp-content/uploads/2023/03/bosten.jpg)
വയറെരിയുന്നവർക്ക് ആശ്വാസമേകി സമീക്ഷ ബോസ്റ്റൺ മുന്നോട്ട്.
വയറെരിയുന്നവർക്ക് ആശ്വാസമേകി സമീക്ഷ ബോസ്റ്റൺ മുന്നോട്ട്.
സമീക്ഷ.യു.കെ യുടെ ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്ടിന്റെ ഭാഗമായ ഭക്ഷണശേഖരണം പ്രൊജക്ടിന്റെ നാഷണൽ കോർഡിനേഷൻ കമ്മിറ്റി അംഗം കൂടിയായ മജോ വെരനാനിയുടെ നേതൃത്വത്തിൽ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.
നിരവധി കുടുംബങ്ങളുടെ അകമഴിഞ്ഞ സഹകരണമാണ്
ഈ കാരുണ്യ പ്രവർത്തനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതൽ കുടുംബങ്ങൾ സഹായവുമായി മുന്നോട്ട് വന്ന സാഹചര്യത്തിൽ രണ്ടു മേഖലകളാക്കിത്തിരിച്ചു കൊണ്ടുള്ള പ്രവർത്തനത്തിനാണ് രൂപം കൊടുത്തിട്ടുള്ളത്.
ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായ ദീപക് കൃഷ്ണ, ജെറിൻ, സജീവ് എന്നിവരെ സമീക്ഷ പ്രത്യേകം അഭിനന്ദിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ശേഖരിച്ച ഭക്ഷണ പദാർത്ഥങ്ങൾ സ. മജോ വെരനാനിയുടെ നേതൃത്വത്തിൽ
ബോസ്റ്റൺ റെസ്റ്റോർ ചർച്ചിനെ ഏൽപ്പിച്ചു.
ഈ കാരുണ്യ പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും സമീക്ഷ യു കെ യുടെ ഹൃദയം നിറഞ്ഞ നന്ദി.
info@sameekshauk.org