ക്രിസ്തുമസ് ആഘോഷ കാലത്ത് ജീവകാരുണ്യ പ്രവർത്തനമേറ്റെടുത്ത് സമീക്ഷ ബെഡ് ഫോർഡ് യൂണിറ്റ്
ക്രിസ്തുമസ് ആഘോഷ കാലത്ത് ജീവകാരുണ്യ പ്രവർത്തനമേറ്റെടുത്ത് സമീക്ഷ ബെഡ് ഫോർഡ് യൂണിറ്റ്.
സമീക്ഷ UK ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ബെഡ്ഫോർഡ് കമ്മ്യൂണി ഫുഡ് ബാങ്കിന് ഭക്ഷണവസ്തുക്കൾ നൽകി കൊണ്ടാണ് സമീക്ഷ ഈ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. നിരവധി കുടുബങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സമീക്ഷ പ്രവർത്തകർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ബെഡ്ഫോർഡ് കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈമാറി.ഈ ഉദ്യമത്തിൽ ഞങ്ങളോടു സഹകരിച്ച ബെഡ്ഫോർഡിലെ സുഹൃത്തുക്കളോടും കുടുംബങ്ങളോടും ഉള്ള നന്ദി അറിയിക്കുന്നു, തുടർന്നും ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.Team Share&Care Bedford