
നോർത്ത്ൺ അയർലാൻഡ് സമീക്ഷ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സെമിനാർ സംഘടിപ്പിക്കുന്നു.
നോർത്ത്ൺ അയർലാൻഡിന്റെ സാംസ്കാരിക മേഖലയുടെ ആശയവിനിമയത്തിനും ഉൾക്കാഴ്ചയ്ക്കുമായി സംഘടിപ്പിക്കുന്ന സെമിനാർ സംഘടനയുടെ ഏരിയാ തല പ്രവർത്തനങ്ങൾക്കു പുതിയ ദിശാബോധം സൃഷ്ടിക്കും.
തിയതി: 2025 ജനുവരി 19
സമയം: ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 8 വരെ
സ്ഥലം: നാഷണൽ ബാഡ്മിന്റൺ സെന്റർ, ലിസ്ബൺ
നിങ്ങൾ എന്ത് കൊണ്ട് പങ്കെടുക്കണം ?:
ഈ സെമിനാർ നിങ്ങളെ:
നോർത്ത്ൺ അയർലാൻഡിന്റെ സാംസ്കാരിക സാമൂഹിക കാര്യങ്ങളെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രചോദനം നൽകും.
സാംസ്കാരിക ഉൾക്കാഴ്ചയും വൈവിധ്യവും മുന്നോട്ടു കൊണ്ടുപോകുന്ന നിലവിലുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ അവസരമൊരുക്കും.
എല്ലാ സമൂഹങ്ങളെയും ഉൾക്കൊള്ളുന്ന സജീവ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ രൂപീകരിക്കുക.
ആശയങ്ങൾ പങ്കുവെക്കാനും, സഹകരിക്കാനും, പ്രദേശത്തെ സംഘടനയുടെ സാംസ്കാരിക വളർച്ചയ്ക്ക് റോഡ്മാപ്പ് സൃഷ്ടിക്കാനുമുള്ള അവസരങ്ങൾ നൽകുന്നു.
സെമിനാറിന്റെ ഹൈലൈറ്റുകൾ:
സാംസ്കാരിക വിഷയങ്ങളുടെ പവർ പോയിന്റ് പ്രസന്റേഷൻ
ബെൽഫാസ്റ്റ്,ലിസ്ബൺ,ബാലിമിന, ലണ്ടൻഡറി എന്നീ യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ച.
രാഷ്ട്രീയം,സമൂഹം,നിലവിലെ സാഹചര്യങ്ങൾ,ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ വിശകലനം
അഭിപ്രായങ്ങൾ പങ്കിടാനും, ആശയങ്ങൾ ചർച്ച ചെയ്യാനും ഉള്ള സെഷനുകൾ.
ഈ ചിന്തോദ്ധീപകമായ പരിപാടിയിൽ ഏവരേയും സ്വാഗതം ചെയ്യുന്നുതായി ഏരിയാ കമ്മിറ്റി അറിയിച്ചു.