സമീക്ഷ യുകെ യുടെ പ്രഥമ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായുള്ള നോർത്താംപ്ടൺ റീജിയണൽ മത്സരം കഴിഞ്ഞ ശനിയാഴ്ച്ച (25-02-2023) വിജയകരമായി നടന്നു.
സമീക്ഷ യുകെ യുടെ പ്രഥമ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായുള്ള നോർത്താംപ്ടൺ റീജിയണൽ മത്സരം കഴിഞ്ഞ ശനിയാഴ്ച്ച (25-02-2023) വിജയകരമായി നടന്നു. മത്സരങ്ങൾ സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ ഉത്‌ഘാടനം ചെയ്തു. വിവിധ തലങ്ങളിൽനിന്നെത്തിയ പതിനാറുടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വീക്ഷിക്കുവാനെത്തിയ എല്ലാവർക്കും ആവേശം നൽകുന്ന ഒന്നായിരുന്നു. മത്സരത്തിൽ ഹാരിയും ഗ്രിഗറിയും ഒന്നാമതെത്തിയപ്പോൾ ജൊമേഷും ഷിജുവും രണ്ടാമസ്ഥാനം കരസ്ഥമാക്കി. നിഥിനും ഡാനിയും മൂന്നാം സ്ഥാനവും നേടി. ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത് സൂര്യയാണ്. ടൂണമെന്റ് വിജയകരമാക്കിത്തതീർക്കുവാൻ എല്ലാർക്കും റിജാൻ നന്ദി പറഞ്ഞു
#sameekshauk6thnationalconference
info@sameekshauk.org