സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം …

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം …

ലണ്ടൻ ∙ യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ അഞ്ചാം വാർഷികസമ്മേളനം ജനുവരി 22 ശനിയാഴ്ച നടന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിശിഷ്ടാതിഥികളായെത്തിയസിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയുമായ കെ.കെ ശൈലജ, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എക്സൈസ് മന്ത്രിയുമായ എം.വി. ഗോവിന്ദൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ഇരുപത്തിമൂന്നോളം ബ്രാഞ്ചുകളിൽ നിന്നായി 110 പ്രതിനിധികൾ ആണ് ഓൺലൈൻ ആയി നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. ഓൺലൈൻ സമ്മേളനത്തിന്റെ പരിമിതികൾ ഉണ്ടായിരുന്നിട്ടു കൂടി സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും സാമ്പത്തിക റിപ്പോർട്ടിന്മേലും വളരെ ആരോഗ്യപരമായ ചർച്ചകൾ നടന്നു. വിനോദ് കുമാർ, ഇബ്രാഹിം വാക്കുളങ്ങര, സീമ സൈമൺ എന്നിവർ ചേർന്ന് ചർച്ചകൾ നിയന്ത്രിച്ചു.

ചർച്ചകളിൽ സമീക്ഷ യുകെയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു ശക്തിയേകുന്ന നിർദ്ദേശങ്ങൾ പ്രതിനിധികളുടെ ഭാഗത്തു നിന്നും ഉയർന്നു വന്നു. 13 പ്രമേയങ്ങൾ ആണ് വിവിധ ബ്രാഞ്ചുകളിൽ നിന്നും അവതരിപ്പിച്ചത്. ചർച്ചകൾക്ക് ശേഷം പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപള്ളിയും പ്രസിഡന്റ് സ്വപ്ന പ്രവീണും മറുപടികൾ നൽകി. റിപ്പോർട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസാക്കി. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.

ഭാരവാഹികൾ: പ്രസിഡന്റ്: ശ്രീകുമാർ ഉള്ളപ്പിള്ളിൽ, വൈസ് പ്രസിഡന്റ്: ഭാസ്കർ പുരയിൽ, സെക്രട്ടറി: ദിനേശ് വെള്ളാപ്പള്ളി, ജോയിന്റ് സെക്രട്ടറി: ചിഞ്ചു സണ്ണി, ട്രഷറർ: രാജി ഷാജി, സെക്രട്ടറിയേറ്റ്‌ മെമ്പർമാർ: ജി. ശ്രീജിത്ത്, ജോഷി ഇറക്കത്തിൽ, ഉണ്ണികൃഷ്ണൻ ബാലൻ, മോൻസി തൈക്കൂടൻ. നാഷനൽ കമ്മറ്റി മെമ്പർമാർ: സ്വപ്ന പ്രവീൺ, അർജ്ജുൻ രാജൻ, ബൈജു നാരായണൻ, രെഞ്ചു പിള്ളൈ, ദിലീപ് കുമാർ, ബിപിൻ മാത്യു, ജിജു നായർ, ടോജിൻ ജോസഫ്, മിഥുൻ സണ്ണി, നെൽസൺ പീറ്റർ, ജിജു സൈമൺ, ശ്രീകാന്ത് കൃഷ്ണൻ (ഐടി സപ്പോർട്ട്)

ഇബ്രാഹിം വാക്കുളങ്ങരയുടെ നന്ദി പ്രകാശനത്തിന് ശേഷം ഈസ്റ്റ്ഹാം ബ്രാഞ്ച് സെക്രട്ടറി അർജുന്റെ ആവേശോജ്ജലമായ മുദ്രാവാക്യം വിളികളോടെ സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി വളരെ ശക്തമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് നാഷനൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ അഭ്യർഥിച്ചു.

Add a Comment