“Sameeksha’s Got Talent’s” മായി പുതുവർഷത്തെ വരവേൽക്കാൻ സമിക്ഷ UK
പുതു വർഷത്തെ നമ്മുക്കൊന്നിച്ച് വരവേൽക്കാം…പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി… സമീക്ഷയുടെ കലാകാരന്മാർക്കൊപ്പം
“Sameeksha’s Got Talent’s” മായി പുതുവർഷത്തെ വരവേൽക്കാൻ സമിക്ഷUK
പുതുവർഷത്തെ വരവേൽക്കാൻ Ukയിലെ ഏറ്റവും വലിയ ഇടതു പക്ഷ കലാ സാംസ്കാരിക സംഘടനയായ സമീക്ഷUk ഒരുക്കുന്ന “Sameeksha’s Got Talent’s” 2023 ജനുവരി1 യുകെ സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും.
സമീക്ഷUk യുടെ FB പേജുവഴി Live ലൂടെ പരിപാടി ഏവർക്കും ആസ്വദിക്കാം.
സമീക്ഷUk യുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നും കലാകാരൻ മാർ താഴെ പറയും പ്രകാരം പരിപാടിയിൽ പങ്കെടുക്കും.
നോർത്താംപ്റ്റൺ – അഡ്വ. ദിലീപ് കുമാർ, കെറിൻ സന്തോഷ്, സത്യനാരായണൻ, സജിത്ത് വർമ്മ, ജോഷി.
ബോസ്റ്റൺ – അരുൺ ബി നായർ, സാധിക കെ ആർ, ആര്യശ്രീ ഭാസ്കർ, നിധീഷ് പാലക്കൽ, മിയ റോസ് സന്തോഷ്,
എക്സിറ്റർ-ക്രിസ്റ്റീൻ ജോൺ,
മാഞ്ചസ്റ്റർ – ജോർജ് വടക്കുംചേരി.
ഷെഫീൽഡ് -സജോ ആൻറണി.
നിരവധി കലാ പ്രതിഭകൾ അണി നിരക്കുന്ന ഒരു ന്യത്ത-സംഗീത രാവുതന്നെയാകും സമീക്ഷയുടെ ഈ പുതുവത്സരാഘോഷ
പരിപാടി.
ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും സമീക്ഷ UK യുടെ പുതുവത്സരാശംസകൾ നേരുന്നതോടൊപ്പം FBLive ലൂടെ ഈ നൃത്ത-സംഗീത പരിപാടി ആസ്വദിക്കാൻ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.