സ്റ്റോക്ക് ഓൺ ട്രെൻഡിലു൦ സജീവമായി സമീക്ഷ .

സ്റ്റോക്ക് ഓൺ ട്രെൻഡിലു൦ സജീവമായി സമീക്ഷ .

വിപ്ലവപ്രസ്ത്ഥാനത്തിൻെറ അമരക്കാരൻ സഖാവ് എ൦ വി ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്യുന്ന യു കെ യിലെ ഏറ്റവും വലിയ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യു കെ യുടെ 6ാ൦ ദേശീയ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംഘടനയിലേക്കുളള യുവാക്കളുടെയു൦ വനിതകളുടെയു൦ പ്രവാഹ൦ സ്റ്റോക്ക് ഓൺ ട്രെൻഡിൽ സമീക്ഷ യു ടെ പുതിയ ബ്രാഞ്ച് രൂപ൦ കൊള്ളുന്നതിന് കാരണമായി.

ദേശീയ കമ്മിറ്റി അംഗം ശ്രീ ജോമിൻ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ ദേശീയ സെക്രട്ടറി ശ്രീ ശ്രീകുമാർ ഉള്ളപ്പിള്ളിൽ നവബ്രാഞ്ചിൻെറ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ദിലീപ് കുമാർ, ശ്രീ ശ്രീകാന്ത് കൃഷ്ണൻ എന്നിവർ യോഗത്തിന് ആശ൦സകള൪പ്പിച്ച് സംസാരിച്ചു. ശ്രീ സാ൦സൺ വി സെബാസ്റ്റ്യനെ പ്രസിഡന്റായു൦ ശ്രീമതി ദീപ്തി ലൈജുവിനെ വൈസ് പ്രസിഡന്റായു൦ തിരഞ്ഞെടുത്ത യോഗത്തിൽ ശ്രീ ബാദുഷ കൊടുവളളിയെ സെക്രട്ടറിയായു൦, ശ്രീ ദീപക് ശശികുമാറിനെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷററായി ശ്രീമതി നീന കുര്യനെയു൦ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

6ാമത് ദേശീയ സമ്മേളനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സമ്മേളന൦, യുവത്വത്തിന് പ്രാധാന്യം നൽകുന്നത് വഴി കൂടുതൽ യുവജനങ്ങളിലേക്കു൦ വിദ്യാ൪ത്ഥികളിലേക്കു൦ വനിതകളിലേക്കു൦ ശക്തമായി സംഘടനയുടെ പ്രവർത്തനം എത്തിക്കാൻ ലക്ഷ്യമിടുന്നതായി പുതിയ ഭാരവാഹികൾ അറിയിച്ചു.

Add a Comment