
സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് റീജിയണൽ മത്സരങ്ങൾ തുടങ്ങുന്നു.
കായിക മാമങ്കത്തിന് കൊടിയേറുന്നു…
സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റ് റീജിയണൽ മത്സരങ്ങൾ തുടങ്ങുന്നു.
ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിംഗിൽ .
കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെയിലെ കായികപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്.
കെറ്ററിംഗിൽ അരങ്ങേറുന്ന റീജിയണൽ ടൂർണമെന്റ് കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബെന്നി ജോസഫ് , സെക്രട്ടറി ശ്രീ. അരുൺ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് കൗൺസിലർ ശ്രീ. അനൂപ് പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്യും. ഒന്നാമതെത്തുന്ന ടീമിന് 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തുന്നവർക്ക് 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 51 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും.
For enquiries , please contact the Head of the Coordination Committee:
Jiju Philip Simon: 07886410604
Aravind Satheesh : 07442 665240