
സമീക്ഷUK ഇപ്സ്വിച്ച് ബ്രാഞ്ച് സമ്മേളനം
സമീക്ഷUK ഇപ്സ്വിച്ച് ബ്രാഞ്ച് സമ്മേളനം – 01/04/2023
സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇപ്സ്വിച്ച് ബ്രാഞ്ച് സമ്മേളനം ഏപ്രിൽ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ബ്രാഞ്ച് പ്രസിഡൻറ് ശ്രീ. ഉദയകുമാറിന്റെ അദ്ധ്യഷതയിൽ നടന്നു. സിപിഎം റാന്നി വയലത്തല ലോക്കൽ സെക്രട്ടറി ശ്രീ. ജോസ് ബെൻ ജോർജ് സമ്മേളനം ഉത്ഘാടനം ചെയ്യ്തു. സമൂഹത്തിൽ വളർന്നുവരുന്ന വർഗ്ഗീയ ഫാസിസ്റ്റു നയങ്ങൾക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളും അതിൽ സാംസ്കാരിക സംഘടനകൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിവരിച്ചു. ബ്രാഞ്ച് സെക്രട്ടറിയും നാഷ്ണൽ സെക്രട്ടറിയേറ്റ് അംഗവും ആയ ശ്രീ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞുകൊണ്ട് സമ്മേളനം ആരംഭിച്ചു. ബ്രാഞ്ച് സെക്രട്ടറി കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ. ഷെരോൺ നന്ദി അറിയിച്ചു. ദേശീയ സമ്മേളനത്തിന് എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.