
ഇടതുപക്ഷ പുരോഗമനാശയങ്ങൾ നെഞ്ചോട് ചേർത്തു വച്ച കേംബ്രിഡ്ജിലെ യുവത്വങ്ങൾ
ആറാം പിറന്നാളിന്റെ നിറവിലേക്ക് ഇനി ആഴ്ചകൾ ബാക്കി നിൽക്കെ കർമ്മ പഥങ്ങൾക്ക് വിശാലതയേകാൻ പുതിയ ചുവടുവെപ്പുകളുമായി സമീക്ഷ യു.കെ മുന്നോട്ട്.
ആറാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നിലവിലുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഒന്നൊന്നായി പൂർത്തീകരിച്ചുവരുന്നു.
എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുളളിൽ മൂന്നിലധികം പുതിയ ബ്രാഞ്ചുകൾ കൂടി രൂപീകരിച്ച് വളർച്ചയുടെ പുതിയ വഴിത്താരകളിലൂടെ, അഭിമാന നേട്ടവുമായാണ്സമീക്ഷ ആറാം പിറന്നാളിന്റെ ആഘോഷവേദിയിലെത്തുന്നത്.
ഇടതുപക്ഷ പുരോഗമനാശയങ്ങൾ നെഞ്ചോട് ചേർത്തു വച്ച കേംബ്രിഡ്ജിലെ കുറെ യുവത്വങ്ങൾ . അവരുടെ കൂട്ടായ്മക്ക് രൂപവും . ഭാവവും , ദിശാബോധവും കൈവന്നപ്പോൾ അതൊരു ഇടതുപക്ഷ – പുരോഗമന കലാ സാംസ്കാരിക സംഘടനയുടെ ഭാഗമായി പരിണമിക്കാനുളള വഴി തെളിയൽ കൂടിയായി മാറി..
ഏപ്രിൽ 29 , ശനിയാഴ്ചയാണ് സമീക്ഷ കുടുബത്തിലെ പുതിയൊരംഗമായി കേംബ്രിഡ് ജ് ബ്രാഞ്ച് ജന്മം കൊള്ളുന്നത്.
സമീക്ഷ യു.കെ നാഷണൽ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിളിൽ ഉദ്ഘാടനം നിർവ്വഹിച്ച zoom വഴിയുള്ള രൂപീകരണ സമ്മേനത്തിൽ നാഷണൽ കമ്മറ്റി അംഗങ്ങളായ അഡ്വ. ദിലീപ് കുമാർ, ശ്രീ. ജോമിൻ ജോസ് എന്നിവർ ആശംസകളർപ്പിച്ചു.
പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ നാല് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.
ഇവർ സമീക്ഷയുടെ
കേംബ്രിഡ്ജ്സാരഥികൾ .
സെക്രട്ടറി – അരവിന്ദ് സതീഷ്
ജോ.സെക്രട്ടറി – സംഗീത പ്രദീപ്
പ്രസിഡന്റ് – ഷാജു തോമസ്
വൈ: പ്രസിഡന്റ് – സിന്റോ ആന്റോ
ട്രഷറർ – സുജയ് സുന്ദരേശൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ:
നൗഫാൽ നാസർ
ഷബീർ വലിയകത്ത്
വിജിത് കാരിച്ചേരി
എൽദോ കെ റോബി.
ആറാം ദേശീയ സമ്മേളനം വിജയിപ്പിക്കാൻ ഓരോരുത്തരും രംഗത്തിറങ്ങി പ്രവർത്തിക്കണമന്ന ആഹ്വാനത്തോടെ രൂപീകരണ സമ്മേളനം പര്യവസാനിച്ചു.