സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു.

സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു.

സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു.

ആദ്യ സമ്മേളനം ദേശീയ സമ്മേളനത്തിന്റെ ആതിഥേയ ബ്രാഞ്ചായ പീറ്റർബോറോയിൽ നടന്നു. ഫെബ്രുവരി 26 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ബ്രാഞ്ച് വൈസ് പ്രസിഡന്റ് സഖാവ് സേതുരാജ് കൊല്ലാലയ്ക്കൽ അദ്ധ്യഷത വഹിച്ചു. ആദ്യ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് നാഷണൽ വൈസ് പ്രസിഡന്റ് സ. ഭാസ്കർ പുരയിലാണ്. മാനവികമൂല്യങ്ങൾ ഉയർത്തിപിടിച്ചു ജീവിക്കേണ്ടത് എങ്ങനെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാകുന്നത് എന്നതിനെ പറ്റി സംസാരിച്ച സ. ഭാസ്കർ പുരയിൽ, അനുദിനം മതവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും രാഷ്ട്രീയ വത്കരിക്കപ്പെട്ടിട്ടുകൊണ്ടിരിക്കുന്ന മതവും ഉണ്ടാക്കുന്ന അപകടങ്ങളെപ്പറ്റിയും ഓർമ്മിപ്പിച്ചു. സ. ചിഞ്ചു സണ്ണിയുടെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തിൽ, സ. പ്രതീഷ് നെടുംപറമ്പിൽ കഴിഞ്ഞ ഒരു വർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. നിലവിലുള്ള ഭാരവാഹികൾ തൽസ്ഥാനത്തു തുടരാൻ തീരുമാനിക്കുകയും ദേശീയ സമ്മേളനത്തിനായുള്ള 10 ബ്രാഞ്ച് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും സ. ഗീതു സണ്ണി നന്ദി പറഞ്ഞു. കൂടുതൽ അംഗങ്ങളെ ബ്രാഞ്ചിലേക്ക് കണ്ടെത്താനും ദേശീയ സമ്മേളനം ഗംഭീര വിജയമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങാനും തീരുമാനമെടുത്തതാണ് മീറ്റിംഗ് സമാപിച്ചത്.

Add a Comment