![ശക്തമായ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലേക്കിറങ്ങാൻ ചെംസ്ഫോർഡ് സമീക്ഷ യൂണിറ്റ്.](https://www.sameekshauk.org/wp-content/uploads/2023/07/smk-17-1.jpg)
ശക്തമായ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലേക്കിറങ്ങാൻ ചെംസ്ഫോർഡ് സമീക്ഷ യൂണിറ്റ്.
ശക്തമായ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലേക്കിറങ്ങാൻ ചെംസ്ഫോർഡ് സമീക്ഷ യൂണിറ്റ്.
യൂണിറ്റ് പ്രസിഡൻറ് ശ്രീ ആൻറണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ സമീക്ഷ യുടെ പുതിയ ഓഫീസിൽ (14/06/2023) ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ അർജുൻ സ്വാഗതം പറഞ്ഞു. രൂപീകരണത്തിന് ശേഷമുള്ള ആദ്യയോഗമായതിനാൽ കൂടുതൽ പുതിയ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ടാണ് യോഗ നടപടികൾ മുന്നോട്ടു പോയത്. യൂണിറ്റിന്റെ സുഗമമായ പ്രവർത്തനത്തിനു ശ്രീ വിനു സർദാർ, ശ്രീ സുധി വല്ലച്ചിറ, ശ്രീ വിപിൻ സുരേന്ദ്രൻ, ശ്രീ ഷിന്റോ, ശ്രീ നിഖിൽ,ശ്രീ ജിസിൽ ഹുസൈൻ എന്നിവർ അടങ്ങുന്ന വേണ്ടി 6 അംഗ എക്സിക്യൂട്ടീവ്നെയും യോഗം തിരഞ്ഞെടുത്തു.
വിശദവും വിശാലവുമായ ചർച്ചകൾക്കു ശേഷം യൂണിറ്റിന്റെ ഭാവിപ്രവർത്തനങ്ങളെപ്പറ്റിയുള്ള കരടു പ്രവർത്തനരേഖ തയ്യാറാക്കി. അതിന്റെ ഭാഗമായി ഭാഗമായി ഈ വർഷം കുറഞ്ഞത് 50 മെ൩ർഷിപ്പ് ചേർത്തു കൊണ്ട് യൂണിറ്റിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചു.
കൂടാതെ സമീക്ഷ യുടെ ജീവകാരുണ്യ പ്രവർത്തനമായ ഷെയർ & കെയർ പദ്ധതി ചെംസ്ഫോർഡ് പരിധിയിലും വ്യാപിപ്പിക്കാൻ കോർഡിനേറ്ററെ തീരുമാനിക്കുകയും ചെയ്തു.
കൂടുതൽ യുവജനങ്ങൾ സംഘടനയിലേക്ക് കടന്നുവരുന്നതിൻെറ ഭാഗമായി സമീക്ഷ ക്ക് ഒരു യൂത്ത് വിംഗ് രൂപീകരിക്കണമെന്ന ആവശ്യം ഒരു പൊതുവികാരമായി യോഗത്തിൽ ഉയർന്നു വരികയും അത് മേൽ ഘടകത്തെ അറിയിക്കാനും യോഗം തീരുമാനിച്ചു.
പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഷെയർ & കെയർ പദ്ധതിയുടെ പ്രവർത്തനാരംഭവും മേൽ കമ്മിറ്റി യുമായി ആലോചിച്ച് ജൂലൈ മാസത്തിൽ അനുയോജ്യമായ ഒരു തീയതി കണ്ടെത്തി നടത്താൻ തീരുമാനിച്ചു കൊണ്ട് ജോയിന്റ് സെക്രട്ടറി ശ്രീ വിപിൻരാജിന്റെ നന്ദിപ്രകാശനത്തോടെ യോഗ നടപടികൾ അവസാനിച്ചു.