സമീക്ഷ സർഗ്ഗവേദിയുടെ 2022 – 2023 വർഷത്തെ കലാമത്സരങ്ങൾക്ക് തിരി തെളിയുന്നു

സമീക്ഷ സർഗ്ഗവേദിയുടെ 2022 – 2023 വർഷത്തെ കലാമത്സരങ്ങൾക്ക് തിരി തെളിയുന്നു

സഖാക്കളെ സുഹൃത്തുക്കളെ
കോവിഡ് കാലത്തു വീട്ടിൽ ഇരിക്കാൻ നിർബന്ധിതരായ യുകെ യിലെ കുട്ടികൾക്കായി വീടുകൾ കലയുടെ വേദി ആക്കികൊണ്ടു സമീക്ഷ സർഗ്ഗവേദി തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾ യുകെ മലയാളി സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ച വിവരം നിങ്ങള്ക്ക് ഏവർക്കും അറിവുള്ളതാണ് . സർഗ്ഗവേദിയുടെ 2022 – 2023 കാലത്തേ മത്സരങ്ങൾ ആഗസ്റ്റ് 22 തിങ്കൾ മുതൽ ആരംഭിക്കുകയാണ് .
ചെറുകഥാ മത്സരം (ഇംഗ്ലീഷ് ) ആണ് ആദ്യ മത്സരഇനം . ആഗസ്റ്റ് 22 നു തുടങ്ങുന്ന മത്സരത്തിന്റെ കഥാസൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 19 ആണ് . ജൂനിയർ ( സ്കൂൾ വർഷം 3 മുതൽ 6 വരെ ) സീനിയർ ( സ്കൂൾ വർഷം 9 മുതൽ 11 വരെ ) വിഭാഗത്തിലാകും മത്സരങ്ങൾ സംഘടിപ്പിക്കുക . ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നും മാറി ബ്രാഞ്ച് തലങ്ങളിൽ ആകും മത്സരങ്ങൾ സംഘടിപ്പിക്കുക . മത്സര നിബന്ധനകളും മറ്റു വിവരങ്ങളും ഈമാസം 22 നുതന്നെ അറിയിക്കുന്നതായിരിക്കും . എല്ലാ ബ്രാഞ്ച് ഭാരവാഹികളും മത്സരങ്ങൾ അവരവരുടെ ബ്രാഞ്ചുകളിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

അഭിവാദ്യങ്ങളോടെ
സഖാവ് ദിനേശ് വെള്ളാപ്പള്ളി
( നാഷണൽ സെക്രട്ടറി )
സഖാവ് ശ്രീകുമാർ
( നാഷണൽ പ്രസിഡന്റ് )

Add a Comment