സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി ഒരു സംവാദ സദസ്സ്

സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി ഒരു സംവാദ സദസ്സ്

സുഹ്യുത്തുക്കളെ ,
സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി ഒരു സംവാദ സദസ്സ് ഓൺലൈനായി നവം 19 ശനി 4 pm ( യു കെസമയം) 9.30 pm (ഇന്ത്യൻ സമയം ) സംഘടിപ്പിക്കുന്നു. “നവോത്ഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും ” എന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഈ വിഷയത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള കേരളത്തിലെ പ്രമുഖരായ ശ്രീ മുരുകൻ കാട്ടാക്കട, ശ്രീ സന്ദീപാനന്ദഗിരി, ഫാ:ഡോ.മാത്യൂസ് വാഴക്കുന്നം എന്നിവർ സംവാദത്തിന് നേതൃത്വം വഹിക്കുന്നു. നമ്മുടെ നാടിന്റെ സാംസ്കാരികോന്നതിക്കും, നവോത്ഥാന ചരിത്രത്തിനും കളങ്കം ചാർത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാർത്തകളാണ് നാം നിത്യവും കേൾക്കുന്നത്. ഈ അവസരത്തിൽ വളരെ പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ സംവാദത്തിൽ കൃത്യസമയത്തു എല്ലാ സഖാക്കളും , സുഹ്യുത്തുക്കളും പങ്കെടുക്കണം എന്നും മറ്റുള്ളവരെ പങ്കെടുപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നും സവിനയം അഭ്യർത്ഥിക്കുന്നു
സസ്നേഹം
സമീക്ഷ UK ക്കു വേണ്ടി
ദേശീയ സെക്രട്ടറി,
ദിനേശ് വെള്ളാപ്പിള്ളി

Add a Comment