
മാഞ്ചസ്റ്ററിലെ സിനിമാപ്രേമികളെ സാക്ഷിയാക്കി സമീക്ഷ യുകെ വടംവലി മത്സരം ഫ്ലാഗ്ഓഫ് പ്രശസ്ത നടൻ മിഥുൻ രമേശ് നിർവഹിച്ചു.
മാഞ്ചസ്റ്ററിലെ സിനിമാപ്രേമികളെ സാക്ഷിയാക്കി സമീക്ഷ യുകെ വടംവലി മത്സരം ഫ്ലാഗ്ഓഫ് പ്രശസ്ത നടൻ മിഥുൻ രമേശ് നിർവഹിച്ചു. ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് പ്രീ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ഫ്ലാഗ്ഓഫ് ചടങ്ങ്. ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രമോഷൻ വീഡിയോ വേദിയില്‍ പ്രദർശിപ്പിച്ചു.
അടുത്ത ശനിയാഴ്ച വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്ററിലാണ് വടംവലി ടൂർണമെന്റ്.
ഏവർക്കും സ്വാഗതം