
പുതിയ കാലം, പുതിയ പ്രതീക്ഷകൾ പുതിയ നേതൃനിര ഒന്നിച്ചൊന്നായി മുന്നോട്ട്
പുതിയ കാലം, പുതിയ പ്രതീക്ഷകൾ പുതിയ നേതൃനിര ഒന്നിച്ചൊന്നായി മുന്നോട്ട്
നാല് മാസം നീണ്ടുനിന്ന സമ്മേളന കാലത്തിന് വിജയകരമായ പരിസമാപ്തി. സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന് ബിർമിങ്ഹാമിൽ ആവേശോജ്ജ്വല സമാപനം. യുവജനങ്ങളും വനിതകളും ഉൾപ്പെട്ട നേതൃനിര ഇനിയുള്ള നാൾ സംഘടനയെ നയിക്കും. രാജി ഷാജിയാണ് സമീക്ഷയുടെ പുതിയ നാഷണല്‍ പ്രസിഡന്‍റ്. നാഷണല്‍ സെക്രട്ടറിയായി ജിജു സൈമണെയും തിരഞ്ഞെടുത്തു. അഡ്വ.ദിലീപ് കുമാറാണ് പുതിയ ട്രഷറർ. പ്രവീൺ രാമചന്ദ്രൻ വൈസ് പ്രസിഡന്‍റും ഉണ്ണികൃഷ്ണൻ ബാലൻ ജോയിന്‍റ് സെക്രട്ടറിയുമാകും. ശ്രീകാന്ത് കൃഷ്ണൻ, അരവിന്ദ് സതീഷ്, ബൈജു നാരായണൻ, ബാലചന്ദ്രൻ സി എം എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായി ഉൾപ്പെടുത്തി. 21 അംഗ നാഷണൽ കമ്മിറ്റിയിലേക്ക് ഗ്ലീറ്റർ കോട്ട്പോൾ, ബൈജു പി കെ, ആതിര രാമകൃഷ്ണൻ , ദീപ്തി ലൈജു സ്കറിയ, അബിൻ സാബു, സ്വരൂപ് കൃഷ്ണൻ, ജോബി കെ, ഫിതിൽ മുത്തുക്കോയ, ആന്റണി ജോസഫ്, സാം കൊച്ചുപറമ്പിൽ , അജീഷ് ഗണപതിയാടൻ, ബിനു കോശി എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ കാലം, പുതിയ പ്രതീക്ഷകൾ, പുതിയ വെല്ലുവിളികൾ. നയിക്കാൻ ഇവരുണ്ട്. നല്ല നാളേയ്ക്ക് വേണ്ടി നമ്മുക്കൊന്നിച്ച് പോരാടാം.