ഗൃഹാതുരത്വവും സൗഹൃദത്തിന്റെ ഊഷ്മളതയും പകർന്നുനൽകി സമീക്ഷ ഇപ്സ്വിച്ച് കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും
ഗൃഹാതുരത്വവും സൗഹൃദത്തിന്റെ ഊഷ്മളതയും പകർന്നുനൽകി സമീക്ഷ ഇപ്സ്വിച്ച് കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും.
നവംബർ 18 ശനിയാഴ്ച്ച നടന്ന സമീക്ഷ ഇപ്സ്വിച്ച് യൂണിറ്റിന്റെ കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും പങ്കെടുത്ത ഏവർക്കും ഗൃഹാതുരത്വവും സൗഹൃദത്തിന്റെ ഊഷ്മളതയും പകർന്നു നൽകി വിജയകരമായി പരിസമാപിച്ചു.
നാടൻ ഭക്ഷണങ്ങളുടെ രുചി വൈവിധ്യവു൦ കുട്ടികളുടേയും മുതിർന്നവരുടെയും കലാ പ്രകടനങ്ങളും ഒക്കെയായി സൗഹൃദത്തിന്റെ ആഘോഷവേദിയായി പരിപാടിമാറി.
സമീക്ഷ ഇപ് സ്വിച്ച് യൂണിറ്റ് പ്രസിഡൻറ് ശ്രീ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ശ്രീ ഷെരോൺ തോമസ് സ്വാഗതവും യൂണിറ്റ് വൈസ്പ്രസിഡൻറ് ശ്രീ ജോബി ജോസ് നന്ദിയും പറഞ്ഞു.