സാമൂഹിക പ്രതിബദ്ധതയോടെ സമീക്ഷUK.
രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻറ്റിൻ്റെ ഭാഗമായി അവയവ – സ്റ്റെം സെൽ ദാന ബോധവത്കരണ കാംപയ്ൻ സംഘടിപ്പിച്ചു. മാഞ്ചസ്റ്റർ റീജിയണൽ മത്സരം നടന്ന വിതൻഷാവിലെ സെൻ്റ് പോൾസ് കാതലിക് സ്കൂളിൽ യുകെയിലെ പ്രമുഖ സാമൂഹ്യ സേവന സംഘടനയായ ഉപഹാർ ൻറെ നേതൃത്വത്തിൽ ആണ് അവയവ – സ്റ്റെം സെൽ ദാന ബോധവത്കരണ കാംപയ്ൻ സംഘടിപ്പിച്ചത്.
24 ടീമുകള്‍ ഏറ്റുമുട്ടിയ റീജിയണല്‍ മത്സരത്തില്‍ ദന്യാല്- അസീസ് സഖ്യം വിജയികളായി. അപ്പു-അബിൻ സഖ്യം രണ്ടാം സ്ഥാനവും സുരേഷ്-അങ്കിത് സഖ്യം മൂന്നാം സ്ഥാനവും നേടി. സിബിൻ-കെല്‍വിൻ സഖ്യത്തിനാണ് നാലാം സ്ഥാനം. സമീക്ഷ ദേശീയ സെക്രട്ടേറിയറ്റ് അംഗം ജിജു ഫിലിപ്പ് സൈമൺ, യൂണിറ്റ് പ്രസിഡന്റ് കെ.ഡി ഷാജിമോൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് പണിക്കർ, ജതിഷ് തോമസ്, സിറില്‍ മാത്യു, സിബിൻ ബാഹുലേയൻ, സുജേഷ് അപ്പു, ഗ്രാന്റ് ടൂർസ് ഡയറക്ടർ ജോജി ജോസഫ് എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലൈഫ് ലൈൻ പ്രൊട്ടെക്റ്റ്, ആദീസ് HR കൺസൽട്ടൻ്റെസ്, ഗ്രാന്റ് ടൂർസ് മാഞ്ചസ്റ്റർ, പാർക്ക് ഹാള്‍ ഹോട്ടല്‍, മലയാളിപ്പീടിക നോർത്ത് മാഞ്ചസ്റ്റർ, മാക്സ് ഫിലിംസ് തുടങ്ങിയ സ്ഥാപനങ്ങളാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. സമീക്ഷ മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡന്റ് കെ.ഡി ഷാജിമോൻ ഉദ്ഘാടനം ചെയ്തു.