വടംവലിയിലെ താരരാജാക്കൻമാർ ഹെയർഫോർഡ് അച്ചായൻസ്.

വടംവലിയിലെ താരരാജാക്കൻമാർ ഹെയർഫോർഡ് അച്ചായൻസ്.

കലാശപ്പോരില്‍ കൊമ്പൻസ് കാന്റർബറി വീഴ്ത്തിയാണ് അച്ചായൻസ് കിരീടത്തില്‍ മുത്തമിട്ടത്. മികവുറ്റ പ്രകടനം കാഴ്ചവെച്ച് കൊമ്പൻസ് കാന്റർബറി രണ്ടാം സ്ഥാനത്തിന് അർഹരായി , ടൺബ്രിഡ്ജ് വെൽസ് sസ്കേഴ്സ് കിംഗ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം സ്ഥാനവും കൈപ്പിടിയിലൊതുക്കി. ടീം റിബൽൽ, സ്റ്റോക്ക് ലയൺസ് ബി, ടീം ലിവർപൂൾ, വൊർസെസ്റ്റർ തെമ്മാഡീസ് എന്നിവർ യഥാക്രമം അഞ്ചും ആറും ഏഴും എട്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

തുടർച്ചയായ രണ്ടാം തവണയാണ് ഹെയർഫോർഡ് അച്ചായൻസ് @ സമീക്ഷ യുകെയുടെ വടംവലി ചാമ്പ്യൻമാർ ആകുന്നത്.

ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് ബ്രാഡ്ഫോഡില്‍ നിന്നുള്ള പുണ്യാളൻസാണ്. മികച്ച കമ്പവലിക്കാരനായി ഹെയർഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു. പതിനാറ് ടീമുകളാണ് കമ്പക്കയറില്‍ ആഞ്ഞുവലിക്കാൻ മാഞ്ചസ്റ്ററില്‍ എത്തിയത്. ടൂർണമെന്‍റില്‍ നിന്ന് ലഭിച്ച പണം ഉരുളെടുത്ത മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിന് നല്‍കും.

പൂരപ്പറമ്പ് ഒഴിപൂരപ്പറമ്പ് ഒഴിഞ്ഞു, ആവേശം കൊടിയിറങ്ങി. ഇനി അടുത്തവട്ടം കാണാം. കൂടെ നിന്ന ഏവർക്കും സമീക്ഷയുടെ അകമഴിഞ്ഞ നന്ദി

Add a Comment