സമീക്ഷ UK യുടെ പുതിയ ബ്രാഞ്ച് ലെസ്റ്ററിൽ പ്രവർത്തനം ആരംഭിച്ചു

സമീക്ഷ UK യുടെ പുതിയ ബ്രാഞ്ച് ലെസ്റ്ററിൽ പ്രവർത്തനം ആരംഭിച്ചു

സമീക്ഷ UK യുടെ പുതിയ ബ്രാഞ്ച് ലെസ്റ്ററിൽ പ്രവർത്തനം ആരംഭിച്ചു

ആറാം ദേശീയ സമ്മേളനത്തിനുള്ള തയ്യാറെടുപ്പിനിടയിൽ സമീക്ഷ യുകെ ക്ക് ആവേശമായി ലെസ്റ്ററിൽ പുതിയ ബ്രാഞ്ച് നിലവിൽ വന്നു. മാർച്ച്‌ 19 ഞായറാഴ്ച്ച സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ്‌ ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ ലെസ്റ്റർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യ്തു. സമീക്ഷ കഴിഞ്ഞ കാലങ്ങളിൽ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളെകുറിച്ചും നമ്മുടെ സമൂഹത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്കും ഇന്നത്തെ കാലഘട്ടത്തിൽ അതിന്റ പ്രസക്തിയെപ്പറ്റിയും ഉദ്ഘാടക പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. പുതിയ ബ്രാഞ്ചിന് ആശംസകൾ അർപ്പിച്ചുകൊണ്ട് നാഷണൽ കമ്മിറ്റി മെമ്പർമാരായ ശ്രീമതി. സ്വപ്ന പ്രവീൺ, അഡ്വ. ദിലീപ് കുമാർ ഏരിയ സെക്രട്ടറി ശ്രീ. പ്രവീൺ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളനം പതിനൊന്നു പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.സെക്രട്ടറിയായി ശ്രീ.ബൈജു കുര്യാക്കോസിനെയും പ്രസിഡന്റായി ശ്രീ.ബിജു ജോസഫിനെയും തിരഞ്ഞെടുത്തു. ട്രഷറർ ആയി ശ്രീ. സുബി ചാക്കോയെയും, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ഫെബിൻ പൊട്ടയിലിനേയും വൈസ് പ്രസിഡന്റായി ശ്രീമതി. അയന വർഗീസിനെയും യോഗം തിരഞ്ഞെടുത്തു. നാട്ടിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശനങ്ങളും, ബ്രാഞ്ചിന്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു.പീറ്റർബോറോയിൽ വച്ചു നടക്കുന്ന ദേശീയ സമ്മേളനത്തിന് പൂർണ്ണ പിന്തുണഅറിയിക്കുകയും,സമ്മേളന പ്രധിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഫെബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി ബിജുവിന്റെ സ്വാഗതപ്രസംഗത്തോടെയാണ് ആരംഭിച്ചത്. ബ്രാഞ്ച് ട്രഷറർ സുബി ചാക്കോ നന്ദി പറഞ്ഞുകൊണ്ട് യോഗനടപടികൾ അവസാനിപ്പിച്ചു

Add a Comment