കേരള സർക്കാരിന്റെ കീഴിൽ നോർത്താംപ്ടൺ മലയാളം സ്കൂൾ ഇ മാസം 28 ഞായറാഴ്ച മുൻ മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

ഇംഗ്ലണ്ടിന്റെ ഹൃദയ ഭാഗത്തുള്ള നോർത്താംപ്ടണിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കേരള അക്കാദമി നോർത്താൻറ്സ് എന്ന മലയാള ഭാഷാ സ്കൂളിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുൻ മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ ഇ മാസം 28-ാം തീയ്യതി ഞായറാഴ്ച വിപുലമായ പരിപാടികളോടെ മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളുടെയും മറ്റ് വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തിൽ നടത്തപെടും.

ലോക കേരള സഭാംഗവും കിങ്‌സ്‌തോർപ്പ് ടൗൺ കൗൺസിലറും ആയ അഡ്വ. ദിലീപ് കുമാർ ചെയർമാൻ ആയി, വെസ്റ്റ് ഹൻസ്ബറി പാരിഷ് കൗൺസിലർ ശ്രീമതി. സൂസൻ (പ്രധാന അധ്യാപിക)എന്നിവരടങ്ങുന്ന സമൂഹത്തിലെ വിവിധ മേഖലകളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ഒരു കൂട്ടം ആളുകൾ ചേർന്നുള്ള ഡയറക്ടർ ബോർഡ് ഈ മലയാളം സ്കൂളിനെ നയിക്കും. സമൂഹത്തിലെ വിവിധ മേഖലയിലുള്ള ആളുകൾ അധ്യാപകരായി പ്രവർത്തിക്കാൻ തയ്യാറായി വന്നിരിക്കുകയാണ്.

ഈ വർഷം ഇനിയും വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. സ്കൂൾ സുഗമമായി നടത്തുന്നതിന് നോർത്താംപ്ടൺ മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും മാനേജ്മെന്റ് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ദയവായി അഡ്വ. ദിലീപ് കുമാർ – 07551912890 , ശ്രീ ശരത് രവീന്ദ്രൻ – 07442519246 എന്ന നമ്പറിൽ ബന്ധപ്പെടുക.

Inauguration programme details;

From 6:30pm to 9pm

Venue: , St Albans church, Broadmead Avenue, Northampton, NN3 2RA

Add a Comment