
എക്സിറ്റർ ബ്രാഞ്ച് സമ്മേളനം ഏപ്രിൽ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ദേശിയ ട്രീഷറർ ശ്രീമതി രാജി ഷാജിയുടെ അദ്ധ്യഷതയിൽ നടന്നു.
സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി എക്സിറ്റർ ബ്രാഞ്ച് സമ്മേളനം ഏപ്രിൽ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ദേശിയ ട്രീഷറർ ശ്രീമതി രാജി ഷാജിയുടെ അദ്ധ്യഷതയിൽ നടന്നു. സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു.സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിൽ ബ്രാഞ്ചിന്റെ പങ്കാളിത്തത്തെ കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിവരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ബ്രാഞ്ച് മെമ്പർ കീർത്തന ഗോപൻ അനുശോചന പ്രമേയം അവതരിച്ചു. ബ്രാഞ്ച് സെകട്ടറി വിനു ചന്ദ്രൻ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. സമ്മേളനത്തിൽ നിലവിലുള്ള ഭാരവാഹികളെ തന്നെ നിലനിർത്താൻ തീരുമാനിച്ചു.
സമ്മേളനത്തിന് ആശംസയറിച്ചുകൊണ്ട് എക്സിറ്റർ മലയാളി അസോസിയേഷൻ ട്രഷറർ ബിനോയി വർഗ്ഗീസ്സും സമീക്ഷ കെറ്ററിംഗ് ബ്രാഞ്ച് സെക്രട്ടറി എബിൻ സാബുവും സംസാരിച്ചു.
ഷെയർ & കെയർ ചാരിറ്റി പ്രവർത്തനം ഏറ്റെടുത്തുകൊണ്ട് ബ്രാഞ്ചിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. ഷെയർ &കെയർ പ്രൊജക്റ്റ് ആദ്യ കളക്ഷൻ ഉത്‌ഘാടനം ചെയ്തുകൊണ്ട് ഷെയർ ആൻഡ് കെയർ പ്രൊജക്റ്റ് നാഷ്ണൽ കോർഡിനേറ്റർ കൂടിയായ ശ്രീകുമാർ ഉള്ളപ്പിള്ളിൽ ആദ്യ കളക്ഷൻ വിനു ചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.
സമ്മേളനത്തിന് മാറ്റുകൂട്ടുവാൻ എക്സിറ്ററിലെ പ്രിയ ഗായകരായ ക്രിസ്റ്റീൻ ജോണും ജോയ് ജോണും അതിമനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കീർത്തന നന്ദി അറിയിച്ചു. ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.