സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്
ദേശീയ സമ്മേളത്തിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് സമീക്ഷ യുകെ. നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളിയും പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിലുമാണ് സ്വാഗതസംഘം കൺവീനർമാർ. സ്വാഗതസംഘം ചെയർമാനായി ബെർമിങ്ഹാം യൂണിറ്റിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായ ഗ്ലീറ്ററിനേയും തെരഞ്ഞെടുത്തു. സമ്മേളനത്തിന്‍റെ സുഖമമായ മുന്നോട്ടുപോക്കിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവർത്തനം ആരംഭിച്ചു. നവംബർ 30ന് ബെർമിംഗ്ഹാമിലെ ഹോളി നേം പാരിഷ് സെന്‍റർ ഹാളിലാണ് ദേശീയ സമ്മേളനം.