- This event has passed.
നവകേരള സ്രഷ്ടിക്ക് പ്രവാസികളുടെ പങ്ക് – ഒരു തുറന്ന സംവാദം.
June 26, 2022 @ 3:00 pm - 6:00 pm
സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു .
കേരളത്തെ ഇനിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നമ്മൾ ഓരോ പ്രവാസികളുടെയും ഇടപെടൽ അത്യന്താപേക്ഷിതമാണ് .നമ്മൾ പ്രവാസികൾ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളൊക്കെ നമ്മുടെ നാട്ടിലെ ഓരോ ജനതയ്ക്കും
കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ.കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറും ഇടതുപക്ഷ പാർട്ടിയും ഭാവി തലമുറയ്ക്ക് വേണ്ടി മുന്നോട്ടുവെക്കുന്ന നവകേരളം സൃഷ്ടിക്കാനായി പ്രവാസികൾക്ക് എന്തു ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചുള്ള തുറന്ന സംവാദം.സമീക്ഷ യുകെ ഒരുക്കുന്ന വെബ്ബിനാറിലേക്കു ( ജൂൺ 26 ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് )നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു .രാഷ്ട്രീയ ചിന്താഗതികളൊക്കെ മാറ്റി നിർത്തി പ്രവാസികളായ നമ്മൾ ഓരോരുത്തരും മുൻകൈയെടുത്താൽ മാത്രമേ കേരളത്തിന്റെ വികസന പരിപാടികൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയൂ.ഈ വിഷയത്തെപ്പറ്റി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുവെക്കുവാനുള്ള ഈ വേദി ആരും നഷ്ടപെടുത്തരുതെന്നു അഭ്യർത്ഥിക്കുന്നു
സ്നേഹപൂർവ്വം ടീം സമീക്ഷ യുകെ