മൈഗ്രേഷൻ കോൺക്ലേവ് 2024 യൂറോപ്പ് റീജിയൻ കോർഡിനേഷൻ മീറ്റിംഗ് ജനുവരി 14 ഞായറാഴ്ച്ച, ഡോ. തോമസ് ഐസക് പങ്കെടുക്കുന്നു

മൈഗ്രേഷൻ കോൺക്ലേവ് 2024 യൂറോപ്പ് റീജിയൻ കോർഡിനേഷൻ മീറ്റിംഗ് ജനുവരി 14 ഞായറാഴ്ച്ച, ഡോ. തോമസ് ഐസക് പങ്കെടുക്കുന്നു

മൈഗ്രേഷൻ കോൺക്ലേവ് 2024 യൂറോപ്പ് റീജിയൻ കോർഡിനേഷൻ മീറ്റിംഗ് ജനുവരി 14 ഞായറാഴ്ച്ച, ഡോ. തോമസ് ഐസക് പങ്കെടുക്കുന്നു

നവകേരളത്തിന്റെ നവീനവും മഹത്തരവുമായ ഒരു കാൽവയ്പ്പാണ് മൈഗ്രേഷൻ കോൺക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തൻ ആശയങ്ങൾ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും വി.എസ്. ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് പത്തനംതിട്ടയിൽ 2024 ജനുവരി 19 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു പ്രതിനിധികൾ പങ്കെടുക്കും.

ഇതിനു മുന്നോടിയായി Ukയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷUK യുടെ നേതൃത്വത്തിൽ യൂറോപ്പ് റീജണൽ കോർഡിനേഷൻ മീറ്റിംഗ് സംഘടപ്പിക്കുന്നു. ഡോ. തോമസ് ഐസക് പങ്കെടുക്കുന്ന മീറ്റിംഗിൽ യൂറോപ്പിലെ വിവിധ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. കരുത്തുറ്റതും പുരോഗമനപരവുമായ കേരളത്തിന്റെ സാമൂഹിക ഘടന വളർത്തിയെടുക്കുവാൻ ലക്ഷ്യമിട്ടു നടത്തുന്ന “മൈഗ്രേഷൻ കോൺക്ലേവ് 2024” ൽ പ്രബന്ധാവതരണത്തിലും ചർച്ചകളിലും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകുകയും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുകയുമാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് .

കേരള ചരിത്രത്തിലെ മലയാളി പ്രവാസി യൂണിയന്റെ ഏറ്റവും വിപുലവും സമഗ്രവുമായ ഈ സമ്മേളനനത്തിൽ UK യിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷUKയും ആദ്യവസാനം പങ്കെടുക്കുന്നു.

Meeting ID

Topic: UK Region Co-ordination Meeting
Time: Jan 14, 2024 02:30 PM London

Join Zoom Meeting
https://us06web.zoom.us/j/84005602235?pwd=V5ZS3QtJakb90NLnlO330kaJOXvTXf.1

Meeting ID: 840 0560 2235
Passcode: sameeksha

Add a Comment