
സമീക്ഷയുകെ സർഗ്ഗവേദിയുടെ സബ്ജൂനിയർ പ്രസംഗം മത്സര വിജയികളെ പ്രഖ്യാപിച്ചു.
സമീക്ഷയുകെ സർഗ്ഗവേദിയുടെ സബ്ജൂനിയർ പ്രസംഗം മത്സര.മത്സര വിജയികളെ പ്രഖ്യാപിച്ചു. 40 ഓളം കുട്ടികളാണ് പങ്കെടുത്തത്. അവരിൽ നിന്നും ആദ്യഘട്ടത്തിലെ മൂന്നു വിജയികളെയും 90 ശതമാനം മാർക്കിലൂടെ തെരഞ്ഞെടുത്തത്. പിന്നീട് സമീക്ഷയുകെയുടെ ഫേസ്ബുക് പേജിലൂടെ നടന്ന വോട്ടെടുപ്പിൽ നിന്നും കിട്ടിയ 10 ശതമാനം മാർക്കും കൂടി ചേർത്താണ് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നിശ്ചയിച്ചത്.സമീക്ഷ സ്വർഗ്ഗ വേദിയുടെ ഇതുവരെ നടന്ന മത്സരങ്ങൾ എല്ലാം തന്നെ ജനഹൃദയങ്ങൾ കീഴടക്കി എന്നതിന് തെളിവാണ് പതിനായിരത്തോളം വിവേഴ്സ് ഓരോ എൻട്രികളും കണ്ടു എന്നത്.ഏതൊരു സമീക്ഷ പ്രവർത്തകനും അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് സമീക്ഷ സർഗ്ഗവേദിയുടെ ഓൺലൈൻ കലാമത്സരങ്ങൾ… പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമീക്ഷ യുകെയുടെ അഭിനന്ദനങ്ങൾ.