വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം മാർച്ച് 4 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബെല്‍ഫാസ്റ്റിലെ സെൻറ് തെരേസാസ്ചർച്ച് ഹാളിൽ വെച്ച് നടന്നു

വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം മാർച്ച് 4 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബെല്‍ഫാസ്റ്റിലെ സെൻറ് തെരേസാസ്ചർച്ച് ഹാളിൽ വെച്ച് നടന്നു

സമീക്ഷ യുകെ ആറാം ദേശീയസമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം മാർച്ച് 4 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബെല്‍ഫാസ്റ്റിലെ സെൻറ് തെരേസാസ്ചർച്ച് ഹാളിൽ വെച്ച് നടന്നു. മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും സമ്മേളനം ഏറെ വിജയമായിരുന്നു. ബ്രാഞ്ച് പ്രസിഡൻറ് ജോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമീക്ഷ യുകെ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി നെൽസൺ പീറ്റർ സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ബ്രാഞ്ച് ട്രഷറർ അലക്സാണ്ടർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എബി എബ്രഹാം, ദീപക് പത്മനാഭൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിൽ ദേശീയ സെക്രട്ടറി സാംസ്കാരിക സംഘടനകളും, പാർട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സമീക്ഷ യുകെ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജോബി പി കെ യും സെക്രട്ടറിയായി റിയാസ് ജമീല യും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറ് – ശാലു പ്രീജോ, ജോ സെക്രട്ടറി – അരുൺ പി, ട്രഷറർ – ജോൺസൺ ആലുക്കൽ എന്നിവരും കമ്മറ്റി അംഗങ്ങളായി സജി എബ്രഹാം, ദീപക് പത്മനാഭൻ, അലക്സാണ്ടർ എ ജെ, വിനയൻ കുമാരൻ, രാജൻ മാർക്കോസ്, നെൽസൺ പീറ്റർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സമ്മേളനത്തിനു പൂർണ്ണ പിന്തുണയും അറിയിച്ച സമ്മേളനം ചർച്ചകൾക്കു ശേഷം രാത്രി 9 മണിക്ക് അവസാനിച്ചു.

Add a Comment