
സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.
പ്രീയപ്പെട്ട സുഹൃത്തുക്കളെ,
സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.
ആതിഥേയരായ മാഞ്ചസ്റ്റർ യൂണിറ്റിന്റെ കഠിനാധ്വാനവും ,അർപ്പണബോധത്തോടു കൂടിയ കൂട്ടായ പ്രവർത്തനവും ഏറെ അഭിനന്ദനാർഹമാണ്. മാതൃകാപരമായ പ്രവർത്തനം നടത്തിയ മാഞ്ചസ്റ്ററിലെ ഓരോ പ്രവർത്തകനെയും ഹൃദയപൂർവം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച പ്രോഗ്രാം കമ്മറ്റി, ഫിനാൻസ് കമ്മറ്റി, വെന്യു കമ്മറ്റി , മീഡിയ കമ്മറ്റി എന്നിവയുടെ കോർഡിനേറ്റർമാർ, കമ്മറ്റി അംഗങ്ങൾ എന്നിവരോടുളള നന്ദിയും, കടപ്പാടും പ്രത്യേകം അറിയിക്കട്ടെ.
വടംവലി മത്സരം നിയന്ത്രിക്കാനായി എത്തിയ ബിജോ പറശ്ശേരി, സെബാസ്റ്റിൻ എബ്രഹാം എന്നിവർക്കും ആവേശകരമായ വിവരണത്തിലൂടെ വടംവലി മത്സരത്തിന്റെ മാറ്റു കൂട്ടിയ ശ്രീ ജയേഷ് അഗസ്റ്റിനും പ്രത്യേക നന്ദിയും അറിയിക്കുന്നു.
ആദ്യാവസാനം പരിപാടിയുടെ അവതാരികയായി ഞങ്ങളോടു സഹകരിച്ച മാഞ്ചസ്റ്റർ യൂണിറ്റ് അംഗം ശ്രീമതി സീമ സൈമണിനുള്ള നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു.
വടംവലി മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്ക് പ്രത്യേക നന്ദി , മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനു നിങ്ങൾ നൽകിയ പിന്തുണ വിലമതിക്കാൻ ആകാത്തതാണ് .
മാക്സ് ഫിലിംസ് സിബിൻ ബാഹുലേയൻ (സ്റ്റിൽസ്) , ജിനീഷ് സുകുമാരൻ (സൗണ്ട്സ്), FB & YouTube Live എന്നിവ ഒരുക്കിയ കുശാൽ സ്റ്റാൻലി ( സ്റ്റാൻസ് ക്ലിക്ക് ) , രുചികരമായ നാടൻ ഭക്ഷണങ്ങളോടു കൂടിയ ഭക്ഷണശാല ഒരുക്കിയ കേരള കറി ഹൗസ് മാഞ്ചസ്റ്റർ ഹൃദയപൂർവ്വം നന്ദി രേഖപെടുത്തുന്നു.
റാഫിൾ ടിക്കറ്റ് എടുത്തു വയനാടിന് കൈതാങ്ങാകാൻ ഞങ്ങളോടു സഹകരിച്ച എല്ലാവർക്കും ഉള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തിക്കൊള്ളുന്നു.
സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2ന് സാമ്പത്തികമായ പിന്തുണ നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട സ്പോൺസേഴ്സ് ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ്, ഏലൂർ കൺസല്‍ട്ടൻസി, ആദിസ് എച്ച്ആർ & അക്കൗണ്ടൻസി സൊല്യൂഷൻ, ബ്ലിസ്സ് കെയർ, ലെജന്‍റ് സോളിസിറ്റേഴ്സ്, ടിഫിൻ ബോക്സ്, മാക്സ് ഫിലിംസ്, ആനന്ദ് ട്രാവെൽസ്
എല്ലാവർക്കും പ്രത്യേകം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.
എല്ലാത്തിനും ഉപരിയായി സമീക്ഷ ഓൾ യുകെ വടംവലി മത്സരം സീസൺ 2 ഹൃദയത്തിൽ ഏറ്റിയ നല്ലവരായ മാഞ്ചസ്റ്റർ നിവാസികളോടുള്ള സമിക്ഷ യുകെയുടെ നന്ദിയും കടപ്പാടും സ്നേഹപൂർവ്വം അറിയിക്കട്ടെ.
ഞങ്ങളുടെ ഭാവി പ്രവർത്തനങ്ങൾക്കും നിങ്ങളുടെ ഏവരുടെയും പിന്തുണയും, ആത്മാർത്ഥമായ സഹകരണവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
സമീക്ഷ യുകെ