
സമീക്ഷ യു കെ ഇപ്സ്വിച് യൂണിറ്റിന് നവ നേതൃത്വം
ഇപ്സ്വിച് യൂണിറ്റ് സമ്മേളനം സെപ്റ്റംബർ 1 നു ബ്രാഞ്ച് പ്രസിഡന്റ് ശ്രീ ഉദയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ ഷെറോൺ തോമസ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ ആശിഷ് ജോസഫ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് സെക്രട്ടറി ഷെർറോൺ തോമസ് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ യൂജിൻ ചാക്കോ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു . യൂണിറ്റിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യ്തു .. സമീക്ഷ യുകെ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രീ ഉണ്ണികൃഷ്ണൻ ബാലൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു .
പുതിയ ഭാരവാഹികളെയും പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
എൽദോ എബ്രഹാം (പ്രസിഡന്റ്) , യൂജിൻ ചാക്കോ ( വൈസ് പ്രസിഡണ്ട് ), ജോബി ജോസ് ( സെക്രട്ടറി ), ഷെറോൺ തോമസ് (ജോയിൻ സെക്രട്ടറി) , ആശിഷ് ജോസഫ് മാത്യു (ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങളായി സാജു മാന്തിയിൽ , റോബിൻസൺ ബേബി , സതീഷ് വല്ലന , ഉദയ കുമാർ , ഹരികൃഷ്ണൻ സുരേഷ്കുമാർ എന്നിവരാണ് പുതിയ ഭാരവാഹികൾ. പുതിയ യൂണിറ്റ് സെക്രട്ടറി ശ്രീ ജോബി ജോസ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.