സമീക്ഷUK നൂറു കിടക്കൾ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ എത്തിച്ചു
മട്ടന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്തമഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ അതിജീവിക്കാൻ മട്ടന്നൂർ MLA ശ്രീമതി ഷൈലജ ടീച്ചറിന്റെ അഭ്യർത്ഥനപ്രകാരം സമീക്ഷUK നൂറു കിടക്കൾ മണ്ഡലത്തിൽ എത്തിച്ചു നൽകി . ഷൈലജ ടീച്ചർ മണ്ഡലത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് കിടക്കകൾ വിതരണം ചെയ്തു. സമീക്ഷയുടെUk നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയും വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.