
ബർമിങ്ഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ്.
ജീവിതച്ചെലവും ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവും ബുദ്ധിമുട്ടിക്കുന്ന ഈ ക്രിസ്തുമസ് കാലത്ത് ബർമിങ്ഹാമിലെ കമ്മ്യൂണിറ്റി ഫുഡ് ബാങ്കിന് കൈത്താങ്ങായി സമീക്ഷ ബർമിങ്ഹാം യൂണിറ്റ്.
സമീക്ഷ UK ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ബർമിങ്ഹാം യൂണിറ്റിലെ പ്രവർത്തകർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ബർമിങ്ഹാം ഫുഡ് ബാങ്കിന് കൈമാറി. ഈ ഉദ്യമത്തിൽ ഞങ്ങളോടു സഹകരിച്ച ബർമിങ്ഹാമിലെ ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബങ്ങളോടും ഉള്ള നന്ദി അറിയിക്കുന്നു, തുടർന്നും ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.Team Share&Care Birmingham
