റൂവൻ സൈമണ്‍ സ്മരണാഞ്ജലികളർപ്പിച്ച് ലിസ്ബൺ കോഫി ഫെസ്റ്റിവൽ
റൂവൻ സൈമണ്‍ സ്മരണാഞ്ജലികളർപ്പിച്ച് ലിസ്ബൺ കോഫി ഫെസ്റ്റിവൽ .
ശ്രീ റൂവൻ സൈമൺന്റെ സ്മരണാർത്ഥം സമീക്ഷ യുകെ ലിസ്ബൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോഫി ഫെസ്റ്റിവൽ ഹൃദയത്തിലേറ്റു വാങ്ങി ലിസ്ബൺ സമൂഹം.
ശ്രീ റൂവൻ സൈമണിന്റെ പ്രോജ്വല സ്മരണ ഊഷ്മളത പകർന്ന ചടങ്ങിൽ വിവിധയിനം കാപ്പികളുടേയും,രുചിമുകുളങ്ങളുടെയും ഉത്സവാനുഭവത്തിനാണ് നവംബർ 1 ന് ലിസ്ബണിലെ നാഷണൽ റാക്കറ്റ് ക്ലബ്ബ് സാക്ഷ്യം വഹിച്ചത്.
ബെൽഫാസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ശ്രീ.ജയൻ മലയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമീക്ഷUK ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ പരിപാടിയിൽ വിശിഷ്ടാത്ഥി ആയിരുന്നു.യുണിറ്റ് പ്രസിഡന്റ് സ്മിതേഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുണിറ്റ് സെക്രട്ടറി വൈശാഖ് മോഹൻ സ്വാഗതവും,വൈസ് പ്രസിഡന്റ്റ് ആതിര രാമകൃഷ്ണപിള്ള നന്ദിയും ആശംസിച്ചു. ലിസ്ബേണിൽ നടന്ന സമീക്ഷ കോഫി ഫെസ്റ്റിവൽ കേവലം കാപ്പിയുടെയും ഭക്ഷണവിഭവങ്ങളുടെയും ആഘോഷം മാത്രമലമായിരുന്നില്ല മറിച്ച് സമത്വത്തിന്റെയും സഹാനുഭൂതിയുടെയും ഹൃദ്യമായ പ്രകടനം കൂടിയായിരുന്നു.
റൂവൻ സൈമൺന്റെ പേരിൽ കേരളത്തിലെ ഒരു നിർധനകുടുംബത്തിന് ഭവനനിർമ്മാണത്തിനായി നടത്തുന്ന ധനസമാഹരണത്തിൽ പങ്ക് ചേരുക എന്നതായിരുന്നു യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യം.പ്രാദേശിക ഐറിഷ് ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും സമീക്ഷ ലിസ്ബൺ യുണിറ്റ് സംഘാടകർ നന്ദി രേഖപ്പെടുത്തി. യൂണിറ്റിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് തുടർന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി യൂണിറ്റ് ഭാരവാഹികളായ വൈശാഖ് മോഹൻ (യൂണിറ്റ് സെക്രട്ടറി) സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) മനു മംഗലം (ട്രഷറർ) എന്നിവർ അറിയിച്ചു.