
സമീക്ഷ UK കൊവൻട്രി & വാർവിക്ക്ഷെയർ യൂണിറ്റിന്റെ കുടുംബ സംഗമം കൊവൻട്രിയിൽ
സമീക്ഷ UK കൊവൻട്രി & വാർവിക്ക്ഷെയർ യൂണിറ്റിന്റെ കുടുംബ സംഗമം കൊവൻട്രിയിൽ വെച്ച് ജൂലൈ 15 ശനിയാഴ്ച്ച നടന്നു. സമീക്ഷ UK ഏരിയ കോർഡിനേറ്റർ ശ്രീ പ്രവീൺ രാമചന്ദ്രൻ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. ബ്രാഞ്ചിലെ നവാഗതർക്ക് സമിക്ഷയുടെ മുൻകാല പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. നാട്ടിൽ ചില മാധ്യമങ്ങളുടെ ഇടതു വിരുദ്ധ നിലപാടും വാർത്തകളിലെ ഇരട്ടത്താപ്പും എന്നതിനെ അടിസ്ഥാനമാക്കി അംഗങ്ങളെ എല്ലാം പങ്കെടുപ്പിച്ച് ഒരു സംവാദസദസ്സ് കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. രുചികരമായ ഭക്ഷണവും പരസ്പരം പരിചയം പുതുക്കലും ഒക്കെയായി ഉച്ചതിരിഞ്ഞ് 3 മണിക്ക് തുടങ്ങിയ കുടുംബ സംഗമം വൈകിട്ട് 8 മണിയോടെ സമാപിച്ചു.