കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലിക മാറ്റങ്ങളെ കുറിച്ചുള്ള ചർച്ച നടന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലിക മാറ്റങ്ങളെ കുറിച്ചുള്ള ചർച്ച നടന്നു.

സമീക്ഷ ബെൽഫാസ്റ്റ് ബ്രാഞ്ചിന്റെ

ആഭിമുഖ്യത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലിക മാറ്റങ്ങളെ കുറിച്ചുള്ള ചർച്ച നടന്നു.

സമീക്ഷ ബെൽഫാസ്റ്റ് യൂണിറ്റ് ആഭിമുഖ്യത്തിൽ ജൂൺ ആറിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലിക മാറ്റങ്ങളെ കുറിച്ചുള്ള ഒരു പാനൽ ചർച്ച സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. സന്തോഷ് കുമാർ, ഐഐടി പാലക്കാട് റിസർച്ച് സ്കോളർ അഭിലാഷ സുകുമാരൻ എന്നിവർ പങ്കെടുക്കത്ത ചർച്ചക്ക് ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയിലെ സീനിയർ ലെക്ചറർ Dr ദീപക് പത്മനാഭൻ നേതൃത്വം നൽകി. കേരളത്തിൽ നിന്നും മുമ്പെങ്ങുമില്ലാത്ത വിധം ഉപരി പഠനത്തിനായി യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരു ചർച്ച ഏറെ പ്രസക്തമാണ്. പരിപാടി വീക്ഷിക്കാൻ വന്നെത്തിച്ചേരുന്നവർക്ക് കൂടി പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ള ഒരു തുറന്ന ചർച്ചയാണ് നടന്നത് .

Add a Comment