
സമീക്ഷ യു കെ ഈസ്റ്റ് ഹാ൦ ബ്രാഞ്ച്സമ്മേളനം
സമീക്ഷ യു കെ ഈസ്റ്റ് ഹാ൦ ബ്രാഞ്ച്സമ്മേളനം
സമീക്ഷ യു കെ യുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഈസ്റ്റ് ഹാ൦ ബ്രാഞ്ച് സമ്മേളനം ഏപ്രിൽ 16 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ബ്രാഞ്ച് പ്രസിഡന്റ് അൽ മഹ് രാജി൯െ അദ്ധ്യക്ഷതയിൽ ചേർന്നു.
സി പി ഐ എ൦ സംസ്ഥാന സമിതി അംഗവും ഉദുമ എ൦ എൽ എ യുമായ ശ്രീ. സി എച്ച് കുഞ്ഞമ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു . യു കെ യിലെ മലയാളി സമൂഹത്തിൽ സമീക്ഷ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചു൦ ഇടപെടലുകളെ
ക്കുറിച്ചു൦ ചോദിച്ചറിഞ്ഞ അദ്ദേഹം, പ്രവാസജീവിതത്തിലു൦ സാമൂഹ്യ പ്രതിബദ്ധതയോടുകൂടി നടത്തുന്ന ഇത്തരം സാംസ്കാരിക പ്രവർത്തനങ്ങൾ നമ്മുടെ നാട് നമുക്ക് പകർന്നു തന്ന പുരോഗമന കാഴ്ചപ്പാടി൯െ പ്രതിഫലനം കൂടിയാണെന്ന് അഭിപ്രായപ്പെട്ടു.
ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഹിന്ദി ഹൃദയ ഭൂമിയിൽ വ൪ഗീയത ആളിക്കത്തിച്ചു ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഭിന്നിപ്പി൯െ രാഷ്ട്രീയം നമ്മുടെ സാംസ്കാരിക കേരളത്തിന്റെ വീട്ടകങ്ങളിലേക്ക് ഒളിച്ചുകടത്താ൯ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ തിരിച്ചറിയണമെന്നു൦ അതിനെതിരെ സദാ ജാഗരൂഗരായിരിക്കണമെന്നു൦ അദ്ദേഹംപ്രവ൪ത്തകരെ ഓർമിപ്പിച്ചു.
തുട൪ന്ന് ബ്രാഞ്ച് സെക്രട്ടറി ജോമി൯ ജോസ് ബ്രാഞ്ചിന്റ വിശദമായ പ്രവ൪ത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ക്രിയാത്മക വിമർശനങ്ങളും , പ്രായോഗിക നിർദ്ദേശങ്ങളും കൊണ്ട് സമ്പന്നമായ ചർച്ചയിൽ പ്രതിനിധികളോരോരുത്തരും സജീവമായിത്തന്നെ പങ്കു കൊണ്ടു.
സമീക്ഷ ലണ്ടൻ ഏരിയാ സെക്രട്ടറി ഫിതിൽ മുത്തുക്കോയ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ശ്രീ. അൽ മെഹ്രാജിനെ പ്രസിഡന്റായു൦ , ശ്രീമതി. അശ്വതി ഇ ഡി യെ വൈസ് പ്രസിഡന്റായും യോഗം തെരെഞ്ഞെടുത്തു .
നിലവിലുള്ള സെക്രട്ടറി
ശ്രീ. ജോമി൯ ജോസ് തൽസ്ഥാനത്ത് തുടരുവാനുളള തീരുമാനവും
സമ്മേളനം കൈക്കൊണ്ടു.
ജോയിന്റ് സെക്രട്ടറിയായി ശ്രീ നുജൂബ് റസാഖിനെയു൦ ട്രഷറർ ആയി ശ്രീ സൌരവ് ഇളമൺ നെയു൦ സമ്മേളനം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
കേരളത്തിൽ DYFI യുടെ “വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാ൯” എന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ മാതൃകയിൽ സമീക്ഷ UK യു കെ യിലുടനീള൦ നടപ്പാക്കിക്കൊണ്ടിരി ക്കുന്ന SHARE & CARE പദ്ധതി ഈസ്റ്റ് ഹാ൦ മേഖലയിലും ഏറ്റെടുത്തു നടത്താൻ സമ്മേളനംതീരുമാനിച്ചു.
സി പി ഐ എ൦ സംസ്ഥാന സെക്രട്ടറി സഖാവ് ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്യുന്ന ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി ഓരോരുത്തരും സജീവമായി പ്രവർത്തന രംഗത്തിറങ്ങണമെന്നും, ബ്രാഞ്ചിന്റെ പ്രവർത്തനം പൂർവാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും ആഹ്വാനം ചെയ്ത് കൊണ്ട് സമ്മേളന നടപടികൾ സമാപിച്ചു.