
ജീവകാരുണ്യത്തിന്റെ നാലാം മാസം ….. സമീക്ഷ ബോസ്റ്റൺ മുന്നോട്ട്.
ജീവകാരുണ്യത്തിന്റെ നാലാം മാസം ….. സമീക്ഷ ബോസ്റ്റൺ മുന്നോട്ട്.
വയറെരിയുന്നവർക്ക് അന്നമേകുന്ന കാരുണ്യ പ്രവർത്തനത്തിന്റെ തുടർച്ചയായ നാലാം മാസവും പിന്നിട്ട് മുന്നോട്ട് നീങ്ങുകയാണ് സമീക്ഷ ബോസ്റ്റൺ.
ബ്രാഞ്ച് സെക്രട്ടറി സന്തോഷ് ദേവസ്സിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ ശേഖരണം ശ്രീ. ദീപക് കൃഷ്ണ, ശ്രീ. ടോം എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് റീസ്റ്റോർ ചർച്ചിനെ ഏൽപ്പിച്ചു.
തുടർച്ചയായി ഭക്ഷണങ്ങൾ സാധനങ്ങൾ നൽകി ഈ പുണ്യ പ്രവർത്തിയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഓരോ കുടുബങ്ങളോടുമുള്ള നന്ദിയും, കടപ്പാടും ഒരിക്കൽക്കൂടി അറിയിക്കട്ടെ..
സ്നേഹപൂർവ്വം
സമീക്ഷ UK