സമീക്ഷ യു കെ ദേശീയ ബാഡ്മന്റൻ ടൂർണ്ണമെൻറ് ഗ്ലോസ്റ്റർഷെയർ റീജിയണൽ മത്സരത്തിൽ വിമൽ ജോയി, സതീഷ് കുമാർ സഖ്യത്തിനു വിജയം

സമീക്ഷ യു കെ ദേശീയ ബാഡ്മന്റൻ ടൂർണ്ണമെൻറ് ഗ്ലോസ്റ്റർഷെയർ റീജിയണൽ മത്സരത്തിൽ വിമൽ ജോയി, സതീഷ് കുമാർ സഖ്യത്തിനു വിജയം

സമീക്ഷ യു കെ ദേശീയ ബാഡ്മന്റൻ ടൂർണ്ണമെൻറ് ഗ്ലോസ്റ്റർഷെയർ റീജിയണൽ മത്സരത്തിൽ വിമൽ ജോയി, സതീഷ് കുമാർ സഖ്യത്തിനു വിജയം

സമീക്ഷUK ഗ്ലോസ്റ്റർഷെയർ ബ്രാഞ്ചിന്റെ ആഭിമുഘ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച്ച (26-02-2023) നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ വിമൽ ജോയി, സതീഷ് കുമാർ സഖ്യം വിജയിച്ചു . പ്രശാന്ത് പ്രഭാകരൻ, ജിനോ ജോജോ സഖ്യം രണ്ടാം സ്ഥാനവും ആരോണ് ടോം ജേക്കബ്, മുഹമ്മത് ഷാബീർ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി

ഇതോടു കൂടി മാർച്ച് 25ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ ഉള്ള അവസരവും ഈ മൂന്നു ടീമുകൾക്കും ലഭിച്ചു. നാലാം സ്ഥാനം സെബിൻ ജോസ്, എൽദോസ് സണ്ണി സഖ്യം നേടി. അംബയറിങ്ങിലെ പ്രത്യേകതകൊണ്ട് ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഗ്ലോസസ്റ്ററിലെ മത്സരം.അരുൺ കോശിയുടെ പിന്തുണയോടെ കൗമാര പ്രായക്കാരായ ഒരു സംഘം കുട്ടികളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

ആഷ്‌ലി അരുൺ ( Umpiring co-ordinator), ശ്രേയ ശ്രീദ്ധർ, ദ്രുവിത വോംകിന,ദിലൻ ടിജു , മാത്യു ജോൺ , അലൻ അരുൺ , ആരോൺ വാൾഡ്സ് എന്നിവർ ചേർന്നാണ് കളി നിയന്ത്രിച്ചത്. ഇരുപത് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രെദ്ധ നേടി. സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി വിജയികൾക്ക് സമ്മാനം നൽകി.മത്സരങ്ങൾ കാണുവാനും,പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും സംഘാടകർ നന്ദി അറിയിച്ചു🙏

#sameekshaukbadmintonfest2023🏸🏸

#sameekshauk6thnationalconference

#sameekshauk

🌐www.sameekshauk.org

📧 info@sameekshauk.org

www.instagram.com/sameeksha__uk

Add a Comment