വിശക്കുന്ന വയറുകൾക്ക് ആശ്വാസമേകി സാലിസ്ബറി ബ്രാഞ്ച്

വിശക്കുന്ന വയറുകൾക്ക് ആശ്വാസമേകി സാലിസ്ബറി ബ്രാഞ്ച്

വിശക്കുന്ന വയറുകൾക്ക് ആശ്വാസമേകി സാലിസ്ബറി ബ്രാഞ്ച്.ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ വിജയകരമായ ഒമ്പതാം മാസത്തിലേക്ക്

സമീക്ഷ യു.കെ യുടെ ‘ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റി ‘പദ്ധതിയുടെ ഭാഗമായി 2022 മെയ് മാസത്തിലാണ് ഈ ജീവകാരുണ്യ പ്രവർത്തിന് സാലിസ്ബറി ബ്രാഞ്ച് തുടക്കമിടുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് പ്രോത്സാഹജനകമായ സ്വീകാര്യതയും, സഹകരണവുമാണ് ഈ പ്രവർത്തനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ശേഖരിച്ച ഭക്ഷണ സാധനങ്ങൾ കൗൺസിലിൻ്റെ ഫുഡ് ബാങ്കിന് കൈമാറി.എട്ടാം മാസവും ഈ പ്രവർത്തനംവിജയകരമായിമുന്നോട്ടുപോകുന്നതിന് സഹകരിക്കുന്ന വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എല്ലാവരോടും സാലിസ്ബറി ബ്രാഞ്ചിൻ്റെ നന്ദിയും കടപ്പാടും ഭാരവാഹികൾഅറിയിച്ചു.മുന്നോട്ടുള്ള പ്രവർത്തനത്തിൽ തുടർന്നും എല്ലാവരുടെയും സഹായസഹകരണങ്ങളുണ്ടാകണമെന്നും അഭ്യർത്ഥിച്ചു🙏

Add a Comment