സമീക്ഷ യുകെ ഷെയർ & കെയർ കമ്മ്യൂണിറ്റി പദ്ധതിയുമായി കൈകോർത്തുകൊണ്ട് പീറ്റർബറോ ബ്രാഞ്ചും.
സമീക്ഷ യുകെ ഷെയർ & കെയർ കമ്മ്യൂണിറ്റി പദ്ധതിയുമായി കൈകോർത്തുകൊണ്ട് പീറ്റർബറോ ബ്രാഞ്ചും.
Share & Care പ്രവർത്തനത്തിന്റെ ആദ്യ ഘട്ടമായി പീറ്റർബോറോ മലയാളികളിൽ നിന്ന് സംഭാവനയായി സമാഹരിച്ച ഭക്ഷണ വസ്തുക്കൾ സമീക്ഷ പ്രവർത്തകർ ഇന്ന് പീറ്റർബോറോ ഫുഡ് ബാങ്കിന് കൈമാറി.
സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യുകെയിലെ വിവിധ പ്രദേശങ്ങളിലെ മലയാളി കമ്മ്യൂണിറ്റിയെ ഉൾക്കൊള്ളിച്ച് അതാത് സ്ഥലങ്ങളിലെ ഫൂഡ് ബാങ്കുകളുമായി സഹകരിച്ച് രൂപപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതിയെ പീറ്റർബോറോ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
രാജ്യത്തിന്റെ സാമ്പത്തികാരക്ഷിതാവസ്ഥയും അതുമൂലമുള്ള ഉയർന്ന ജീവിതച്ചെലവും സ്ഥിരവരുമാനമുള്ളവരുടെ ജീവിതം പോലും ഏറെ ദുഷ്കരമാക്കിയിരിക്കയാണ്.
ഈ അവസ്ഥയിൽ സമൂഹത്തിലെ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടത് ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞാണ് സമീക്ഷ share & കെയർ community project ഉം ആയി മുൻപോട്ട് പോകുന്നത്. ഈ കാരുണ്യ പ്രവർത്തനത്തിലേക്ക് ഭക്ഷണ വസ്തുക്കൾ സംഭാവന നൽകി സഹകരിക്കാൻ സൻമനസ്സുകാണിച്ച പീറ്റർബറോയിലെ ഓരോ സുഹൃത്തുക്കളോടും സമീക്ഷയുടെ ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഈ പ്രവർത്തനവുമായി കൈകോർക്കുന്ന കുടുബങ്ങൾ അവർ വാങ്ങുന്ന ഭക്ഷണ വസതുക്കളിൽ നിന്ന് ഒരു ചെറിയ വിഹിതമായി അവർക്ക് താൽപ്പര്യമുള്ള ഭക്ഷണ വസ്തു (ക്കൾ) സമീക്ഷ നേരത്തെ നൽകിയിരിക്കുന്ന ബാഗിൽ നിക്ഷേപിക്കുകയും, മാസത്തിലൊരിക്കൽ സമീക്ഷയുടെ സന്നദ്ധ പ്രവർത്തകർ അത് ഓരോ കുടുംബങ്ങളിൽ നിന്നും ശേഖരിച്ച് ഫുഡ്ബാങ്കിനെ ഏൽപ്പിക്കുകയും ചെയ്യുന്നു – ഈ രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
വരും മാസങ്ങളിൽ കൂടുതൽ കുടുബങ്ങളെ ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കുവാനും, അതുവഴി ഈ പദ്ധതിയുടെ പ്രവർത്തന മേഖല ഏറെ വിപുലപ്പെടുത്തുവാനുമുള്ള കൂട്ടായ പരിശ്രമത്തിലാണ് പീറ്റർബറോയിലെ സമീക്ഷ പ്രവർത്തകർ.