സമീക്ഷക്ക് മറ്റൊരു അഭിമാനനിമിഷം
കേരള സർക്കാരിന്റെ എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന പേരിൽ, ലോകമെമ്പാടും മലയാളഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാളം മിഷന്റെ ഭാഗമായി, യുകെയിലെ മലയാളം മിഷൻ ചാപ്റ്റർ, ഈ അടുത്ത് അന്തരിച്ച പ്രശസ്ത കവയിത്രി ശ്രീമതി. സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി നടത്തിയ കവിതപാരായാണ മത്സരത്തിൽ, സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഭാവന ഉഷ ബിനൂജ് ആണ്. മലയാളം മിഷനുമായി വളരെ ചേർന്ന് പ്രവർത്തിക്കുന്ന, ഒട്ടനവധി മലയാളം സ്കൂളുകൾ യുകെയിൽ തുടങ്ങുന്നതിനു ചുക്കാൻ പിടിക്കുകയും ചെയ്ത പുരോഗമന കലാസംസ്കാരിക സംഘടനയാണ് സമീക്ഷ യുകെ. സമീക്ഷയുടെ പേരിൽ ന്യൂകാസ്സിലിൽ നടന്നു വരുന്ന മലയാളം സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഭാവന. കവിതകളെയും കഥകളെയും സ്നേഹിക്കുന്ന ഭാവന, സ്കാർബൊരോയിലെ
St. Augustine Roman Catholic സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ജിപി ആയി പ്രാക്ടീസ് ചെയ്യുന്ന Dr. ബിനൂജ് ഭാസും ഉഷ ബിനൂജും ആണ് ഭാവനയുടെ മാതാപിതാക്കൾ. സമീക്ഷ യുകെയുടെ നാഷണൽ കമ്മിറ്റിക്ക് വേണ്ടി, പ്രസിഡന്റ് ശ്രീമതി. സ്വപ്നപ്രവീണും, സമീക്ഷ ബ്രാഞ്ചിനു വേണ്ടി ബ്രാഞ്ച് പ്രസിഡന്റ് ശ്രീ. ടോജിനും ഭാവനയെ നേരിട്ട് വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു. ഭാവനക്ക് സമീക്ഷ യുകെയുടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ…