നയരൂപീകരണത്തിനുള്ള വേദിയൊരുങ്ങി. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനം (നവംബർ) 30ന് ബെർമിംഗ്ഹാമിൽ
ഏഴ് കൊല്ലത്തിലേറെയായി യുകെ മലയാളികൾക്കിടയിൽ സജീവമാണ് സമീക്ഷ. തുടങ്ങിയ ഇടത്ത് നിന്ന് ഒട്ടേറെ മുന്നോട്ടുപോയി. ഇവിടത്തെ മലയാളി സമൂഹത്തിനായി എന്നും നിലകൊണ്ടു. നാടിന് വേണ്ടിയും ഇറങ്ങിത്തിരിച്ചു. ഇനിയുമേറെ ചെയ്യാനുണ്ട്.
അടുത്ത രണ്ട് വർഷം എങ്ങനെ മുന്നോട്ട് പോകണം? എന്തൊക്കെ ചെയ്യണം?
നയരൂപീകരണത്തിനുള്ള വേദിയൊരുങ്ങി. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമിൽ ചേരും. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. പതിവ് തെറ്റിച്ച് സമ്മേളനം ഒരു ദിവസത്തേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉരുൾപ്പൊട്ടൽ ദുരന്തം വിതച്ച ചൂരൽമല നിവാസികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിൻ്റെ ഭാഗമായി സമ്മേളനത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ ഒഴിവാക്കി. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു