കാലം കാത്തുവച്ച കനൽക്കൂട്ടം സമ്മേളന നഗരിയിൽ ഒത്തുകൂടിയപ്പോൾ ഏഴാം ദേശീയ സമ്മേളനം അത് ചരിത്രത്തിന്റെ ഭാഗമായി.

കാലം കാത്തുവച്ച കനൽക്കൂട്ടം സമ്മേളന നഗരിയിൽ ഒത്തുകൂടിയപ്പോൾ ഏഴാം ദേശീയ സമ്മേളനം അത് ചരിത്രത്തിന്റെ ഭാഗമായി.

കാലം കാത്തുവച്ച കനൽക്കൂട്ടം സമ്മേളന നഗരിയിൽ ഒത്തുകൂടിയപ്പോൾ ഏഴാം ദേശീയ സമ്മേളനം അത് ചരിത്രത്തിന്റെ ഭാഗമായി.

ജോലിത്തിരക്കുകൾ മാറ്റിവെച്ചു അവധിയെടുത്തു കുട്ടികളെ സുഹൃത്തുക്കളുടെ വീടുകളിലാക്കിയും സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തിയത് 150ലേറെ സമീക്ഷയെ സ്നേഹിക്കുന്ന പ്രസ്ഥാനത്തിന് പിൻബലം ഏകുന്ന പ്രതിനിധികളായിരുന്നു, നിങ്ങൾ തന്നെയാണ് സമീക്ഷയുടെ മുതൽക്കൂട്ട്

കഴിഞ്ഞ കാലങ്ങളിലെ സമ്മേളനങ്ങളിൽ കാണാത്ത ആത്മവിശ്വാസവും ആത്മ വിമർശനങ്ങളും വിലയിരുത്തലുകളുമായി സമയം അതിക്രമിച്ചത് അറിഞ്ഞില്ല, ചോദ്യങ്ങളും ഉത്തരങ്ങളുമായി ചർച്ചയിലൂടെ പരിഹരിച്ച് വരുത്തേണ്ട മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകുവാൻ പുതിയ നേതൃത്വം അതു ഉയർത്തെഴുന്നേറ്റു കഴിഞ്ഞു. വിപ്ലവകരമായ മാറ്റങ്ങൾക്കും പുതിയ പോരാട്ടങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകി നമ്മുടെ പ്രിയപ്പെട്ടവർ മടങ്ങി. ഒരുപാട് ദൂരത്തു നിന്നും വന്നവർക്ക് പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുകയാണ്. അതുകൂടാതെ നമ്മുടെ സമ്മേളനം ഇത്രയും വിജയകരമാക്കി തീർക്കാൻ മുന്നോട്ടു വന്ന ബിർമിങ്ഹാം യൂണിറ്റിന് പ്രത്യേകം നന്ദി. ബിർമിങ്ഹാം ഏരിയ സെക്രട്ടറി, യൂണിറ്റ് സെക്രട്ടറി, യൂണിറ്റിലെ മറ്റു ഭാരവാഹികൾ, യുണിറ്റ് അംഗങ്ങൾ എന്നിവരുടെ ആഴ്ച്ചകളുടെ പരിശ്രമം ഈ സമ്മേളന വിജയത്തിന്റെ പിന്നിൽ ഉണ്ട് ഏവർക്കും ഹൃദയപൂർവം നന്ദി . സ്വാഗത സംഘം ചെയർമാൻ , കൺവീനർ , ജോയിന്റ് കൺവീനർ , സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകിയവർ , ഓരോ സബ്‌കമ്മറ്റിയിലെയും അംഗങ്ങൾ എല്ലാവർക്കും പ്രത്യേകം പ്രത്യേകം നന്ദി . അതിമനോഹരമായി സമ്മേളനവേദി ഒരുക്കിത്തന്ന കലാകാരന്മാർ , വേദിയിൽ ശബ്ദവും വെളിച്ചവും നല്കിയവർ , സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയവർ , ഫോട്ടോഗ്രാഫർ , എന്നിവർക്കും ഉള്ള നന്ദിയും ഈ അവസരത്തിൽ രേഖപെടുത്തുന്നു . ഈ സമ്മേളനം വിജയമാക്കി തീർത്തതിനു പിന്നിൽ ഓരോ യൂണിറ്റുകളുടെയും പങ്കാളിത്തമുണ്ട് നിങ്ങളാണ് നിങ്ങളിലൂടെയാണ് ഇനിയും സമീക്ഷ മുന്നോട്ടു പോകേണ്ടത്, പ്രിയപ്പെട്ടവരെ എല്ലാവർക്കും അഭിവാദ്യങ്ങൾ.

Add a Comment