രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിന് കോവെൻട്രിയിലെ കോർട്ടിൽ പരിസമാപ്തി.

രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിന് കോവെൻട്രിയിലെ കോർട്ടിൽ പരിസമാപ്തി.

രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിന് കോവെൻട്രിയിലെ കോർട്ടിൽ പരിസമാപ്തി. കലാശപ്പോരാട്ടത്തിൽ ധനുഷ് – ബേസിൽ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് -സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്. രവിതേജ – മനോബിരം സഖ്യം മൂന്നാം സ്ഥാനം നേടി. പ്രവീൺ – ആബേൽ സഖ്യത്തിനാണ് നാലാം സ്ഥാനം. പതിനാറ് റീജിയണുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപതോളം ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. 501 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനത്തുകയായി ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 101 പൗണ്ടും നൽകി. കോവെൻട്രി മേയർ ജസ്വന്ത് സിംഗ് ബിർദി മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് വിഭാഗം കാബിനറ്റ് മെമ്പർ കമറാൻ കാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈഫ് ലൈൻ പ്രൊട്ടക്റ്റ് സിഇഒ ജോയ് തോമസ്, ആദിസ് എച്ച് ആർ കൺസൾട്ടൻസി പ്രതിനിധികളായ സ്വപ്ന, പ്രവീൺ എന്നിവർ സന്നിഹിതരായി.

Add a Comment