സമീക്ഷ 2’nd All UK Badminton Tournament ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

സമീക്ഷ 2’nd All UK Badminton Tournament ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

സമീക്ഷ 2’nd All UK Badminton Tournament ന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

രണ്ടു മാസം നീണ്ടു നിന്ന റീജിയണൽ മത്സരങ്ങളുടെ സമാപനം കുറിച്ച ഗ്രാന്റ് ഫിനാലെ അക്ഷരാർത്ഥത്തിൽ ആവേശ്വജ്ജലമായ കൊട്ടികലാശം തന്നെ ആയിരുന്നു . ഗ്രാന്റ് ഫിനാലെക്ക് ആതിഥേയത്വം വഹിച്ച കൊവൻട്രി യൂണിറ്റിന്റ കഠിനാധ്വാനവും, അർപ്പണബോധത്തോടു കൂടിയ കൂട്ടായ പ്രവർത്തനവുമാണ് ഈ വിജയത്തിന്നു പിന്നിൽ .മാതൃകാപരമായ പ്രവർത്തനം നടത്തിയ കൊവൻട്രി യൂണിറ്റിലെ ഓരോ പ്രവർത്തകനെയും ഹൃദയപൂർവം സമീക്ഷ യുകെ യുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മത്സരങ്ങൾ നിയന്ത്രിച്ച അമ്പയറുമാർ ലൈൻ അമ്പയറുമാർ , അമ്പയറുമാർക്ക് സഹായികളായി കളിക്കളത്തിൽ സജീവമായി നിന്ന സമിക്ഷ സർഗ്ഗവേദിയിലെ കുരുന്നുകൾ, ആദ്യവസാനം ഹൃദ്യമായ വാക്കുകളിലൂടെയും അവതരണ ശൈലിയിലൂടെയും മത്സരവേദിയെ സജീവമാക്കിയ സീമ സൈമൺ , വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ വാളണ്ടിയേഴ്സ് എന്നിവരോടുള്ള നന്ദി ഈ അവസരത്തിൽ അറിയിച്ചുകൊള്ളുന്നു.

റീജണൽ മത്സരങ്ങൾ സംഘടിപ്പിച്ച യൂണിറ്റുകൾക്കും , മത്സരങ്ങൾക്കു നേതൃത്വം നൽകിയ റീജിയണൽ കോർഡിനേറ്റേഴ്സിനും പ്രത്യേകം അഭിനന്ദനങ്ങൾ.

ശബ്ദവും വെളിച്ചവും ഒരുക്കിയ RS ബീറ്റ്സ് മാഞ്ചസ്റ്ററിന്റെ റയാനും ഷെയ്നും ,FB & YouTube Live ഒരുക്കിയ അനീഷ് റോൺ, സജിത്ത് സദാന്ദൻ (ബ്രിട്ടീഷ് വിഷൻ) സ്റ്റിൽസ് & വീഡിയോസ് മാക്സ് സുഡിയോ, മാഞ്ചസ്റ്റർ, സിബിൻ ബാഹുലേയൻ എന്നിവർക്കും ഹൃദയപൂർവ്വം നന്ദി രേഖപെടുത്തുന്നു.

റാഫിൾ ടിക്കറ്റ് എടുത്തു ഞങ്ങളോടു സഹകരിച്ച എല്ലാവർക്കും ഉള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തിക്കൊള്ളുന്നു.

സമീക്ഷ യുകെ National Badminton Tournament നു സാമ്പത്തികമായ പിന്തുണ നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട സ്പോൺസേഷ്സ് Life Line Protect Mortgage & Insurance Services, Aadi’s Hr & Accountancy Solutions, The Tiffin Box തുടങ്ങി എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.

LifeLine Protect Limited

The Tiffin Box Coventry

എല്ലാത്തിനും ഉപരിയായി സമിക്ഷUK Nation Badminton Tournament ന്റെ ഭാഗമായ മുഴുവൻ മത്സരാർത്ഥികളോടും സമിക്ഷ യുകെയുടെ നന്ദിയും കടപ്പാടും സ്നേഹപൂർവ്വം അറിയിക്കട്ടെ.

ഞങ്ങളുടെ ഭാവി പ്രവർത്തനങ്ങൾക്കും നിങ്ങളുടെ ഏവരുടെയും പിന്തുണയും, ആത്മാർത്ഥമായ സഹകരണവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ

സ്നേഹപൂർവ്വം

സമീക്ഷ യു.കെ

Add a Comment