സമീക്ഷ യുകെ സർഗോത്സവം-2025ന് അരങ്ങാരുങ്ങി.

സമീക്ഷ യുകെ സർഗോത്സവം-2025ന് അരങ്ങാരുങ്ങി.

ഇവിടെയൊരു കലാകേരളം പിറവിയെടുക്കുന്നു; സമീക്ഷ യുകെ സർഗോത്സവം-2025ന് അരങ്ങാരുങ്ങി.

നാട്ടിൽ നിന്ന് പറിച്ചുനട്ടപ്പോൾ അവിടെ കുഴിച്ചുമൂടിയ കലയും എഴുത്തുമെല്ലാം വീണ്ടെടുക്കാൻ സമീക്ഷ യുകെ സർഗവേദി അവസരമൊരുക്കുന്നു. സർഗോത്സവം -2025 എന്ന പേരിൽ അഞ്ച് ഏരിയ കമ്മിറ്റികൾക്ക് കീഴിൽ കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലണ്ടൻ,

മാഞ്ചസ്റ്റർ, ബെർമിംഗ്ഹാം, വെയിൽസ്

നോർത്തേൺ അയർലണ്ട് എന്നീ ഏരിയ കമ്മിറ്റികളാണ് കലാമേളയ്ക്ക് നേതൃത്വം നൽകുന്നത്. സിംഗിൾ, ഗ്രൂപ്പ് ഇനങ്ങളിൽ വിവിധ പ്രായപരിധികളിലായി മത്സരാാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്. കൊവിഡ് കാലത്ത് അടച്ചിരിപ്പിന്റെ മുഷിപ്പ് മാറ്റാനാണ്

സർഗോത്സവം എന്ന പേരിൽ സമീക്ഷ സർഗവേദി ആദ്യമായി കലാമത്സരങ്ങൾ നടത്തിയത്. ഓൺലൈൻ മത്സരങ്ങളായിരുന്നിട്ടും പരിപാടി വൻവിജയമായി. നമ്മുക്കിടയിൽ ഇത്രയേറെ പ്രതിഭകൾ ഉണ്ടെന്ന സത്യം അപ്പോഴാണ് അറിഞ്ഞത്. അവരുടെ കഴിവിന് മൂർച്ച കൂട്ടാൻ ഇതിനപ്പുറം ഒരവസരമില്ല.

സർഗോത്സവം -2025

Add a Comment