സമീക്ഷ മലയാളം സ്കൂളിന് ന്യൂകാസിലിൽ തിരി തെളിഞ്ഞു.
കേരള സർക്കാർ സംരംഭം ആയ മലയാളം മിഷനുമായി സഹകരിച്ചു UKയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ UK യുടെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ച് ഏറ്റെടുത്തു നടത്തുന്ന സമീക്ഷ മലയാളം സ്കൂളിന് ന്യൂകാസിലിൽ തിരി തെളിഞ്ഞു. സമീക്ഷയുടെയും മലയാളം മിഷന്റെയും നേത്രത്വത്തിലെ പ്രമുഖ വ്യക്തികളുടെയും നിറഞ്ഞ സദസ്സിന്റെയും സാന്നിദ്ധ്യത്തിൽ ഫാ . സജി തോട്ടത്തിൽ മലയാളം സ്കൂളിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു . സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി , മലയാളം മിഷൻ സെക്രട്ടറി ശ്രീ എബ്രഹാം കുര്യൻ , ലോകകേരളസഭാംഗവും സമീക്ഷ ദേശീയ പ്രെസിഡന്റും ആയ ശ്രീമതി സ്വപ്ന പ്രവീൺ മലയാളം മിഷൻ വൈസ് പ്രസിഡന്റ് ഡോ . സീന ദേവകി സമീക്ഷ ദേശിയ കമ്മിറ്റി അംഗം ശ്രീ ബിജു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിൽ സമീക്ഷ ബ്രാഞ്ച് പ്രസിഡന്റ് ശ്രീ ടോജിൻ ജോസഫ് ആധ്യക്ഷ്യം വഹിച്ചു . ബ്രാഞ്ച് സെക്രട്ടറി ശ്രീ എൽദോ പോൾ സ്വാഗതം പറഞ്ഞു . ന്യൂകാസിലിലെ വിവിധ മലയാളി അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ചു ശ്രീ. സുഭാഷ് കുന്നേൽ , ശ്രീ. ഷെല്ലി ഫിലിപ്പ് , ശ്രീ സാജൻ ജോർജ് എന്നിവർ സമീക്ഷ മലയാളം സ്കൂളിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്കു മലയാളഭാഷാപഠനത്തിന്റെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ച എല്ലാവരും വിശദീകരിച്ചു .ചടങ്ങിനോടനുബന്ധിച്ചു സമീക്ഷ UK വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി നടത്താൻ ഉദ്ദേശിക്കുന്ന STEPS (പടവുകൾ ) എന്ന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പ്രോഗ്രാം കുട്ടികളുടെ പങ്കാളിത്തത്തോടെ അവതരിപ്പിച്ചു. ബെസ്റ്റ് ഏഷ്യൻ കോച്ച് ഓഫ് ദി ഇയർ അവാർഡ് നേടിയിട്ടുള്ള ശ്രീ. ജിജു സൈമൺ, സമീക്ഷ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആഷിക് എന്നിവർ ചേർന്നാണ് ഇതു നടത്തിയത്. മലയാളം സ്കൂൾ രൂപീകരണത്തോടു മികച്ച പ്രതികരണം ആണ് ന്യൂകാസിലിലെ മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്. സ്കൂൾ രക്ഷാധികാരി ശ്രീ മധു ഷണ്മുഖന്റെ നേത്രത്വത്തിൽ നാല്പത്തിയഞ്ചോളം കുട്ടികളെയാണ് മലയാളം പഠനത്തിനായി രജിസ്റ്റർ ചെയ്യിച്ചിട്ടുള്ളത്. സ്കൂളിന്റെ ഭാവി പരിപാടികൾക്ക് വ്യക്തമായ രൂപം നൽകിക്കൊണ്ടാണ് ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചത് .